ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയോടൊപ്പം ചർച്ചയിൽ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ തകർച്ചകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയാകും.
അതേസമയം, ദേശീയപാതകളുടെ പുനർനിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ കേരളം ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായുള്ള ചർച്ചയിൽ ചീഫ് സെക്രട്ടറി വി വേണുഗോപാൽ ഇക്കാര്യം ഉന്നയിക്കും. ദേശീയപാതകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാർ യാദവ് കേരളത്തിലെത്തിയത്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയപാത നിർമ്മാണ മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.