അതും കണ്ണന്താനത്തിന്‍റെ തള്ള് മാത്രമായിരുന്നു; ദേശീയപാത വികസനത്തില്‍ കേരളം മുന്‍ഗണനാ പട്ടികയില്‍ ഇല്ല

Web Desk
Posted on May 27, 2019, 3:35 pm

കോഴിക്കോട്: ദേശീയപാത വികസനത്തില്‍ കേരളം മുന്‍ഗണനാ പട്ടികയിലുണ്ടെന്ന കണ്ണന്താനത്തിന്‍റെ അവകാശം വാദം വെറും തള്ള് മാത്രമായിരുന്നു. പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലാണ് കേരളത്തിന്‍റെ ദേശീയ പാത വികസനം. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച ശേഷം പരിഗണന കൂടിയ ഹൈ വണ്‍ വിഭാഗത്തില്‍ ദേശീയപാത വികസനം ഉള്‍പ്പെടുത്താന്‍ നടപടി എടുത്തെന്ന് അവകാശവാദമുണ്ടായിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന് മുന്‍ഗണന നല്‍കാനുള്ള തീരുമാനം നടപ്പായില്ലെന്നാണ് പുറത്ത് വരുന്ന ഉത്തരവില്‍ വ്യക്തമാകുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും അറിയിച്ചിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ല. ദേശീയപാത വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും നിതിന്‍ ഗഡ്കരി പ്രതികരിച്ചിരുന്നു.

YOU MAY ALSO LIKE THIS: