28 March 2024, Thursday

വായു മലിനീകരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

Janayugom Webdesk
June 26, 2022 10:58 am

മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് വായു മലിനീകരണം അപകടത്തിലാക്കുന്നതെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വായു മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കുറയുന്നതായി കാണിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് കമ്മീഷന്റെ നോട്ടീസ്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് മലിനീകരണത്തില്‍ മുന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.

Eng­lish sum­ma­ry; Nation­al Human Rights Com­mis­sion has sent a notice to the Union Min­istry of Forests and Environment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.