രാജ്യസഭാ സ്ഥാനാര്‍ത്ഥി നിർണയത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രി നിർദ്ദേശിച്ച മൂന്നുപേരുകൾ വെട്ടിനിരത്തി ആർഎസ്എസ് നോമിനിക്ക് സീറ്റ് ലഭിച്ചത് ബിജെപിയിൽ നീരസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണയുള്ള വ്യവസായിയും സംസ്കൃത മാസിക പബ്ലിഷറുമായ കെ നാരായണനാണ് സീറ്റ് ലഭിച്ചിട്ടുള്ളത്. എംപിയായിരുന്ന അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഒഴിവ് വന്നത്.
അശോക് ഗസ്തിയുടെ ഭാര്യ സുമ ഗസ്തി, കർണാടക ബിജെപി വൈസ് പ്രസിഡന്റ് നിർമൽ സുരാന, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ എൻ ശങ്കരപ്പ എന്നിവരെയാണ് യെദ്യൂരപ്പ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ആർഎസ്എസ് നേതൃത്വം നൽകിയ പേര് ദേശീയ നേതൃത്വം സ്വീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആർഎസ്എസ് നേതൃത്വം യെദ്യൂരപ്പയുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നില്ല. ബിജെപി ദേശീയ നേതൃത്വവുമായി അല്പം അകൽച്ചയിലുള്ള യെദ്യൂരപ്പയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് നീക്കം വിലയിരുത്തപ്പെടുന്നത്.
ENGLISH SUMMARY: National leadership cuts Yeddyurappa: Rajya Sabha seat for RSS nominee
YOU MAY ALSO LIKE THIS VIDEO