Web Desk

തിരുവനന്തപുരം

July 20, 2021, 5:29 pm

നിശാശലഭവാരം പത്താം വർഷത്തിലേക്ക്

Janayugom Online

തിരുവനന്തപുരം: ജീവലോകത്തിലെ ഏറ്റവും വൈവിധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചാരികളുമായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാം എന്നാണ് കണക്ക്. പക്ഷെ നിശാശലഭങ്ങളെ കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ കുറവാണ്. നമുക്ക് ചുറ്റുമുള്ള നിശാശലഭ വൈവിധ്യം കണ്ടെത്താൻ Nation­al Moth Week 2021 ‑ൽ പങ്കെടുക്കാം.

കേരളത്തിൽ വിവിധസംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വെബിനാറുകളും പഠനക്ലാസുകളും കൂടാതെ വിവിധയിടങ്ങളിലായി രാത്രി ശലഭങ്ങളെ നിരീക്ഷിക്കാനുള്ള ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ https: //nationalmothweek. org/, http: //www. kbmn. in/nmw/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

എന്താണ് Nation­al Moth Week? എങ്ങനെ അതിൽ പങ്കെടുക്കാം?

രാത്രിയിൽ നിശാശലഭങ്ങൾ വെളിച്ചത്തിൽ ആകൃഷ്ടരായി നമ്മുടെ വീടുകളിൽ എത്താറുണ്ട്. ഇവയെ കുറിച്ച് പഠിക്കനാഗ്രഹിക്കുന്ന ആർക്കും ഈ വഴി സ്വീകരിക്കാവുന്നതാണ്. ഇവയുടെ ഫോട്ടോ എടുക്കാനും വളരെ എളുപ്പമാണ്. ഒരു തുണി കൊണ്ട് സ്ക്രീൻ ആക്കി കുറച്ചു വെളിച്ചവുമുണ്ടെങ്കിൽ അവിടെ നിശാശലഭങ്ങൾ വരും.

നിശാശലഭങ്ങളുടെ വൈവിധ്യം കൊണ്ട് തന്നെ അവയെ തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല. തിരിച്ചറിയാനുള്ള വഴിയാണ് നിരവധി സിറ്റിസൻ സയൻസ് പോർട്ടലുകൾ. iNat­u­ral­ist, India Bio­di­ver­si­ty Por­tal തുടങ്ങിയ സിറ്റിസൻ സയൻസ് പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് നിശാശലഭ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. അവിടെയുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ അവയെ തിരിച്ചറിയാനാകും. കൂടാതെ നിങ്ങളുടെ ചിത്രങ്ങൾ കാലങ്ങളോളം അവിടെ നിലനിൽക്കുന്നു. നിശാശലഭങ്ങളുടെ പഠനങ്ങൾക്ക് അത് തീർച്ചയായും ഉപകാരപ്പെടും. ഐനാചുറലിസ്റ്റ് കേരളയുടെ ഭാഗമായ ക്യാമ്പയ്നിൽ, മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ എഴുപതോളം ശലഭനിരീക്ഷകരുടെ അറുനൂറോളം ഒബ്സർവേഷനുകളിൽ നിന്നായി നൂറ്റിഎഴുപത്തഞ്ചോളം നിശാശലഭങ്ങളെ രേഖപ്പെടുത്തി. പ്ലെസ്റ്റോറിലും ഐഓഎസ്സിലും ലഭ്യമായ ഐനാചുറലിസ്റ്റ് ആപ്പ് ഉപയോഗിച്ച് ഏതൊരാൾക്കും വീട്ടിൽ വിരുന്നുവരുന്ന നിശാശലഭങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം.

Eng­lish Sum­ma­ry: Nation­al Moth Week 2021

You may like this video also