രാമക്ഷേത്ര നിര്‍മാണത്തില്‍ പരിഹസിച്ച്‌ ആര്‍എസ്‌എസ്

Web Desk
Posted on January 18, 2019, 9:23 pm

രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്‌ ആര്‍എസ്‌എസ്.  അയോധ്യയിലെ ക്ഷേത്രം 2025ല്‍ പൂര്‍ത്തിയാക്കുമായിരിക്കും എന്നായിരുന്നു ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ വിമര്‍ശനം. ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്താന്‍ 150 വര്‍ഷമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഭയ്യാജി ജോഷി പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ ആര്‍എസ്‌എസ് മേധവി മോഹന്‍ ഭഗവതും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ആര്‍ എസ് എസിന്‍റെ അതൃപ്തി പൂര്‍ണമായും വ്യക്തമാക്കുന്നതായിരുന്നു ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ വാക്കുകള്‍.