ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം തുടരുന്നതിനിടെ ചൊവ്വാഴ്ചയും മാണ്ടി ഹൗസിൽ നിരോധനാജ്ഞ തുടർന്നു. പ്രദേശത്ത് വൻതോതിൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
ഇതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും ഉത്തർപ്രദേശ് പൊലീസ് വഴിയിൽ തടഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ റാലി നടത്തിയ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനടക്കം 8000 പേർക്കെതിരെ കേസെടുത്തു. പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയെന്നാണ് കേസ്.
കൊല്‍ക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസവും പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തി. ജനങ്ങൾ കേന്ദ്രസർക്കാരിന് ശക്തമായ മറുപടി നൽകിത്തുടങ്ങിയെന്ന് അവർ ചൂണ്ടിക്കാട്ടി. ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അവർ പറഞ്ഞു.
മാണ്ടി ഹൗസിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതോടെ പ്രതിഷേധക്കാർ ജന്തർമന്ദറിലേക്ക് പ്രതിഷേധം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.