February 8, 2023 Wednesday

Related news

November 20, 2022
May 5, 2022
October 30, 2021
July 19, 2021
June 17, 2021
January 12, 2021
November 8, 2020

കൊച്ചിയിലെ ഓട്ടോറിക്ഷാ സഹകരണ സംഘത്തിന് ദേശീയ അംഗീകാരം

Janayugom Webdesk
കൊച്ചി
November 8, 2020 6:28 pm

എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന് കേന്ദ്ര ഭവന- നഗര മന്ത്രാലയത്തിൻ്റെ അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് — 2020 ൻ്റെ അംഗീകാരം നാളെ ലഭിക്കും. കോവിഡ് — 19 കാലഘട്ടത്തിൽ നടപ്പിലാക്കിയ പൊതുഗതാഗത സംരംഭങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ “സ്തുത്യർഹസംരംഭം” എന്ന വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ അപേക്ഷകളിൽ നിന്നുമാണ് കൊച്ചിക്ക് അഭിമാനമായി ഈ നേട്ടം കൈവരിക്കാനായത്. ഇന്ത്യയിൽ തന്നെ ആദ്യമായി വ്യത്യസ്ഥ

ആശയമുള്ള ആറ് ട്രേഡ് യൂണിയനുകൾ ഒന്നിച്ച്ചേർന്ന് ഓട്ടോ തൊഴിലാളികളുടെ ക്ഷേമത്തോടൊപ്പം പൊതുഗതാഗത ശാക്തീകരണത്തിനൊപ്പം മെച്ചപ്പെട്ട പൊതുജന സേവനത്തിനുമായി രൂപികരിച്ച സഹകരണ സംഘം വ്യത്യസ്ത പ്രവർത്തനങ്ങളാൽ ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.

കോവിഡ്- 19 കാലത്ത് ഏറ്റവുമധികം കഷ്ടത അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും മെച്ചപ്പെട്ട സേവനമൊരുക്കുന്നതിനും സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സൊസൈറ്റിയുടെ ഓൺലൈൻ ഓട്ടോ സംവിധാനമായ “ഓസാ” റൈഡ് ആപ്പ് പൂർത്തികരണ ഘട്ടത്തിലാണ്. പൊതുഗതാഗത സംവിധാനത്തിന് ഫീഡറായി, മെട്രോ ഗതാഗതത്തിന് ഇലക്ട്രിക് ഫീഡർ സർവ്വീസ് എന്നിവ വിജയകരമായി നടത്തി വരുന്നു. കോവിഡ് — 19 പ്രോട്ടോകോൾ പാലിച്ച് യാത്രക്കൂലി വാങ്ങുന്നതിന് ഓട്ടോറിക്ഷകളിൽ ഫെഡറൽ ബാങ്കുമായി ചേർന്ന് ക്യൂആർ കോഡ് സംവിധാനമേർപ്പെടുത്തി.

കൊച്ചി മെട്രോയുടെ ബൗദ്ധീക പിന്തുണയോടെ ആരംഭിച്ച സഹകരണ സംഘം കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച മുന്നൊരുക്കമാണ്. സഹകരണ സംഘത്തിൻ്റെ എല്ലാവിധ വിജയത്തിനും പിന്നിൽ സാങ്കേതിക

സഹായിയായി നിഷാന്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടെക്നോവിയാ ഇൻഫോ സൊലൂഷൻസാണ് നിലകൊള്ളുന്നത്. ജർമ്മൻ സംരംഭമായ ജി. ഐ. ഇസഡ് സ്മാർട്ട് എസ്. യു. റ്റി പദ്ധതി കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സഹകരണ സംഘത്തെ ഏറ്റെടുത്തപ്പോൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത കൈവന്നു. ജി. ഐ. ഇസഡിൻ്റെ സഹായത്തോടു കൂടിയാണ് പുരസ്കാരത്തിനുള്ള അപേക്ഷ സമർപ്പിച്ചത്. സംഘാംഗങ്ങൾക്കാവശ്യമായ പരിശീലനം, 320 ഓട്ടോറിക്ഷാകളിൽ സുരക്ഷാക്യാബിൻ സെപ്പറേറ്റർ, 100 ഫീഡർ ഇലക്ട്രിക് ഓട്ടോറിക്ഷകൾ സ്വന്തമാക്കുന്നതിന് ധനസഹായം എന്നിവയുമായി ഇന്ന് ഓട്ടോ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുകയാണ് ജി. ഐ. ഇസഡ് സ്മാർട്ട് എസ്. യു. റ്റി പദ്ധതി.

സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലികരിക്കാനായി തൊഴിലാളി കുടുംബങ്ങളെ ചേർത്തുകൊണ്ട് വിവിധ സംരംഭങ്ങൾ, അവരുടെ ക്ഷേമത്തിനായി പി. എഫ്, ഇ. എസ്. ഐ ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ, പൊതുജനോപകാര പ്രദമായ വിവിധ സേവന പദ്ധതികൾ എന്നിവ സംഘം ലക്ഷ്യമിടുന്നുണ്ട്.

Eng­lish sum­ma­ry; Nation­al recog­ni­tion for Kochi Autorick­shaw Co-oper­a­tive Society

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.