ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് യൂണിവേഴ്സിറ്റിയിലെ പ്രതിഷേധ പരിപാടിയിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു കഫീൽ ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യം തേടി ബന്ധുക്കൾ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഡിസംബർ 12 നാണ് കഫീൽ ഖാൻ അലിഗഢ് സർവകലാശാലയിൽ പ്രസംഗം നടത്തിയത്. ജനുവരി 29ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മുംബൈ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ജാമ്യം ലഭിച്ചുവെങ്കിലും ഇതുവരെ അദ്ദേഹത്തെ പുറത്ത് വിടാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്താതെ ആരെയും ഒരു വർഷം വരെ തടവിലിടാൻ അനുവദിക്കുന്നതാണ് ദേശീയ സുരക്ഷാ നിയമം. ഉത്തർപ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാൻ ഓക്സിജൻ കിട്ടാതെ ശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാരിന്റെ നടപടികൾ നേരിട്ടിരുന്നു. ബിജെപി സർക്കാരിന്റെ നോട്ടപ്പുള്ളിയായതോടെ അദ്ദേഹം തുടർച്ചയായി അറസ്റ്റ് നടപടികൾക്ക് വിധേയനാകേണ്ടിവന്നു.
ENGLISH SUMMARY: National security law against Khafeel khan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.