February 5, 2023 Sunday

നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം ഈ വര്‍ഷമില്ല; വിദ്യാര്‍ഥികള്‍ക്ക് നിരാശ

പിപി ചെറിയാന്‍
മേരിലാന്റ്
April 23, 2020 1:22 pm

വിജയ പ്രതീക്ഷകളുമായി ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളെ നിരാശയിലാഴ്ത്തി ഈ വര്‍ഷം നടക്കേണ്ടിയിരുന്ന സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം നടത്തേണ്ടതില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. മേരിലാന്റ് നാഷണല്‍ ഹാര്‍ബറില്‍ മേയ് 24ന് മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഏപ്രില്‍ 21 നാണ് മത്സരം വേണ്ടെന്ന് വെച്ചതും അടുത്ത വര്‍ഷം നടത്തുന്നതിനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യം സംരക്ഷിക്കേണ്ടതിനുള്ള ഉത്തരവാദിത്വം കോവിഡ് 19 മഹാമാരി വ്യാപകമായതിനെ തുടര്‍ന്ന് നിറവേറ്റുവാന്‍ കഴിയുകയില്ല എന്ന് ആശങ്കയാണ് മത്സരം വേണ്ടെന്ന് വെക്കാന്‍ കാരണമെന്ന് സ്ക്രിപ്‌സ കമ്പനി അധികൃതര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നതിനുള്ള കഠിന പരിശീലനം നടത്തിവരുന്നതിനിടയില്‍ ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരവും കുട്ടികളെ നിരാശപ്പെടുത്തുന്നതുമാണെന്നും അധികൃതര്‍ സമ്മതിച്ചു. സംസ്ഥാന തലത്തിലുള്ള ജിയൊ ബി മത്സരങ്ങളും റദ്ദാക്കി. അടുത്ത വര്‍ഷത്തെ മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വര്‍ഷാവസാനം അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.