October 3, 2022 Monday

Related news

March 28, 2022
March 28, 2022
March 28, 2022
March 28, 2022
March 27, 2022
March 25, 2022
November 23, 2020
November 21, 2020
November 21, 2020
November 17, 2020

പണിമുടക്ക് താക്കീതായി മാറും

Janayugom Webdesk
തിരുവനന്തപുരം:
November 21, 2020 10:27 pm

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കും, നിയമങ്ങൾക്കും എതിരായി 26ന് നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണ സ്തംഭനവും കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി മാറുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ തലത്തിലെ പത്ത് സംഘടനകൾക്കൊപ്പം സംസ്ഥാനത്ത് നിന്നുള്ള 13 തൊഴിലാളി സംഘടനകളും അണിചേരും. ബാങ്ക്, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കെഎസ്ആർടിസി ഉൾപ്പെടെയുള്ള മോട്ടോർ വാഹനത്തൊഴിലാളികൾ, വ്യാപാര വാണിജ്യ മേഖലകളിൽ ഉള്ളവരും പണിമുടക്കിന്റെ ഭാഗമാകും. 25ന് അർധരാത്രി 12 മുതൽ 24മണിക്കൂറാണ് പണിമുടക്ക്.

പാൽ, പത്രം, ആശുപത്രി, ടൂറിസം എന്നീ മേഖലകളെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 24നു എല്ലാ തൊഴിലാളികേന്ദ്രങ്ങളിലും കൊച്ചു പ്രകടനങ്ങളും യോഗങ്ങളും നടത്തും. 25ന് മുഴുവൻ തൊഴിലാളികളും പങ്കെടുക്കുന്ന വിധം തെരുവുകളിൽ പന്തം കൊളുത്തി പണിമുടക്ക് പ്രഖ്യാപനം വിളംബരം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, സേവാ ദേശീയ നേതാവ് സോണിയാ ജോർജ്, തോമസ് ജോസഫ് (യുടിയുസി), മാഹിൻ അബൂബക്കർ (എസ്‌ടിയു) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY: NATIONAL STRIKE BECAME A WARNING

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.