Web Desk

November 25, 2020, 3:55 pm

ദേശീയ പണിമുടക്ക് : നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സർവകലാശാല

Janayugom Online

തിരുവനന്തപുരം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സർവകലാശാല. ദേശീയ പണിമുടക്കിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. എംജി സർവകലാശാലയും നാളത്തെ പരീക്ഷകൾ മാറ്റിവച്ചിരുന്നു.

കേന്ദ്രസർക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചത്.

you may also like this video