Web Desk

തി​രു​വ​ന​ന്ത​പു​രം

June 07, 2020, 3:38 pm

കഠിനംകുളം കൂട്ടബലാത്സംഗം; ദേശിയ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Janayugom Online

കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന് ദേശിയ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതകളുടെ സുരക്ഷയിൽ ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി.

കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ചാന്നാങ്കര സ്വദേശി നൗഫൽ ഇന്ന് രാവിലെ പിടിയിലായിരുന്നു . യുവതിയെ ഓട്ടോയിൽ സംഭവസ്ഥലത്ത് എത്തിച്ചത് ഇയാളാണ്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ 7 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭർത്താവിനെയും സുഹൃത്തുക്കളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Eng­lish summary:National women com­mi­son filed case

You may also like this video: