October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022

പ്രതിഷേധം ശക്തം: ഇന്ന് കർഷക ബന്ദ്

Janayugom Webdesk
ന്യൂഡൽഹി
September 25, 2020 8:05 am

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകളിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് കർഷക ബന്ദ് ഇന്ന്. 250 ഓളം കർഷക, കാർഷിക തൊഴിലാളി സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കർഷക പ്രക്ഷോഭമാകും ഇന്ന് നടക്കുക എന്ന് കർഷക സംഘടനാ നേതാക്കൾ പ്രതികരിച്ചു.

പഞ്ചാബിലടക്കം ഉത്തരേന്ത്യയിൽ കർഷകർ ഇന്നലെ മുതൽ ട്രെയിൻ തടയൽ അടക്കമുളള സമരപരിപാടികളിലേക്ക് കടന്നു കഴിഞ്ഞു. കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ റയിൽ റോക്കോ സമരം നടക്കുന്നത്. മറ്റ് കർഷക സംഘടനകളും സമരത്തിൽ പങ്കു​ചേർന്നിട്ടുണ്ട്. മൂന്ന്​ ദിവസമാണ്​ ട്രെയിൻ തടയൽ സമരം.

പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ഫിറോസ്​പുർ റയിൽവേ ഡിവിഷൻ സ്​പെഷൽ ട്രെയിൻ സർവീസ്​ താൽകാലികമായി നിർത്തിവെച്ചു. 26 വരെയുള്ള 14 ജോഡി ട്രെയിനുകളാണ്​ സസ്​പെൻഡ്​ ചെയ്​തതെന്ന്​ ​റയിൽവേ അറിയിച്ചു. കോവിഡ്​ 19നെ തുടർന്ന്​ ഇപ്പോൾ ദൈനംദിന ട്രെയിൻ സർവിസുകൾ നിർത്തിവച്ചിരിക്കുകയാണ്​. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ വലിയ തോതിൽ സംഘടിച്ചിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ചുകൾ തുടരുകയാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ പൊലീസ് കർഷകരെ അടിച്ചമർത്താനുള്ള വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. പാനിപ്പത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ ഡൽഹി അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

മഹാരാഷ്ട്രയിലും ഒഡിഷയിലും വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കർണാടകത്തിൽ ഇന്ന് കർഷകബന്ദിന് പകരം റോഡ് തടയൽ സമരമാകും നടക്കുക. പകരം സെപ്റ്റംബർ 28ന് സംസ്ഥാനത്ത് കാർഷിക ബില്ലുകൾക്കെതിരെ സംസ്ഥാന ബന്ദ് സംഘടിപ്പിക്കും. ഞായറാഴ്ച പാർലമെന്റ് പാസാക്കിയ ബില്ലിനെതിരെ ഇടത് സംഘടനകളെല്ലാം തുടക്കം മുതൽ തന്നെ പ്രക്ഷോഭത്തിൽ സജീവമാണ്. മറ്റു പ്രതിപക്ഷ പാർട്ടികളും എൻഡിഎ സഖ്യകക്ഷികളും കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നു കഴിഞ്ഞു.

Eng­lish sum­ma­ry: Farm­ers strike in india

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.