ജനവിരുദ്ധ കേന്ദ്രബജറ്റിനെതിരെ ഇടതുപാർട്ടികളുടെ ആഹ്വാനമനുസരിച്ച് ദേശവ്യാപകമായി മാർച്ചും ധർണയും നടന്നു. ഡൽഹിയിൽ മണ്ഡിഹൗസിൽ നിന്ന് ജന്തർ മന്ദറിലേയ്ക്ക് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ വിദ്യാർഥി — യുവജനങ്ങളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് പേർ അണിനിരന്ന മാർച്ച് നടന്നു. ജന്തർ മന്ദറിൽ നടന്ന യോഗത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, ഡോ. ബാൽ ചന്ദ്രകാംഗോ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, രവിറായ് (സിപിഐ(എംഎൽ‑ലിബറേഷൻ), സന്തോഷ് (സിജിപിഐ), നസീംഹുസൈൻ (ആർഎസ്പി) എന്നിവർ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റ് കുത്തകകള്‍ക്കു വേണ്ടി മാത്രമുള്ളതെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, വനിതാ ശിശുക്ഷേമം, പൊതു വിതരണം, സാമൂഹ്യ ക്ഷേമപദ്ധതികളായ എം ജി എന്‍ ആര് ജി എ തുടങ്ങിയ മേഖലകളില്‍ ബജറ്റ് വിഹിതത്തില്‍ വമ്പിച്ച കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും ബജറ്റ് മുന്നോട്ടു വയ്ക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐ ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്ണെ, ഹനൻമുള്ള സിപിഐ(എം), എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കിമഹേശരി, അഭിപ്സ ചൗഹാൻ തുടങ്ങിയവർ നേതൃത്വം നല്കി. വിവിധ സംസ്ഥാനങ്ങളിൽ ഇടതുപാർട്ടികൾ പ്രതിഷേധമാർച്ചുകളും ധർണയും നടത്തി. ഫെബ്രുവരി 12 ന് ആരംഭിച്ച ദേശീയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടന്നു.
you may also like this video;