March 21, 2023 Tuesday

Related news

November 14, 2022
September 1, 2022
May 5, 2022
April 22, 2022
March 30, 2022
January 27, 2022
December 27, 2021
November 29, 2021
November 15, 2021
November 15, 2021

പത്താംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ മതിൽച്ചാടിക്കടന്ന് ‘സഹായിച്ച്’ നാട്ടുകാർ- വീഡിയോ

Janayugom Webdesk
യവത്മല്‍(മഹാഷ്ട്ര)
March 4, 2020 10:05 am

പത്താംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് കോപ്പിയടിക്കാൻ തുണ്ട് പേപ്പറുകൾ നൽകി നാട്ടുകാർ. പരീക്ഷാ ഹാളിലെ ജനലിലൂടെ ഉത്തരങ്ങൾ എഴുതിയ തുണ്ട് പേപ്പറുകൾ കൈമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹാരാഷ്ട്രയിലെ യവത്മലിലെ മഹാഗാവിലെ സ്കൂളിലാണ് സംഭവം.

ആദ്യം നാല് പേരാണ് വിദ്യാർത്ഥികൾക്ക് സഹായവുമായി എത്തിയത്. പിന്നീട് ആൾക്കാരുടെ എണ്ണം കൂടിക്കൂടി വന്നു. മതിലിന് മുകളില്‍ മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് ഉത്തരമെഴുതിയ തുണ്ട് പേപ്പറുകൾ കൈമാറിയത്.

സ്കൂളിലെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും സുരക്ഷ ആവശ്യമാണെന്നും പൊലീസിനോട് നിരവധി തവണ ആവശ്യപ്പെട്ടതാണെന്നും പരീക്ഷ കണ്‍ട്രോളര്‍ എഎസ് ചൗധരി പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.