10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരള സാരഥികള്‍ നെല്ലറയില്‍; വമ്പന്‍ വരവേല്‍പ്പ്

രാജേന്ദ്രകുമാര്‍ ബി
പാലക്കാട്
December 1, 2023 7:25 pm

കാര്‍ഷികകേരളത്തിന്‍റെ ഈറ്റില്ലമായ പാലക്കാടേയ്ക്ക് നവകേരള സദസ്സിന് വമ്പന്‍ വരവേല്‍പ്പ്. പാലക്കാട് ജില്ലയിലെ ജാഥയുടെ ആദ്യദിനത്തില്‍ നാല് മണ്ഡലങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ക്ഷണിക്കപ്പെട്ടവരുമായുള്ള പ്രഭാതയോഗം രാവിലെ കുളപ്പുള്ളി പള്ളിയാൽ ഓഡിറ്റോറിയത്തില്‍ തുടങ്ങിയപ്പോള്‍ തന്നെ ജനഹിതം വ്യക്തമായിരുന്നു. വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ്-ലീഗ് നേതാക്ക നവകേരള സദസിലേക്ക് എത്തി. തുടര്‍ന്ന് തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയത്തില്‍ ആ­രംഭിച്ച നവ­കേരള സദസില്‍ രാവിലെ മുതല്‍ അനവധിയാളുകളാണ് നിവേദനം നല്‍കുന്നതിന് കാത്തുനിന്നത്.

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിൽ തുക നല്‍കുന്നത് മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നും കർഷകർ ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞത് കൈയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്. പാലക്കാട് മെഡിക്കൽ കോ­ളെജിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രഭാതസദസ്സില്‍ ഡോ. ഹിമയുടെ ആവശ്യം. ജില്ലാ ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥികൾ ഹൗസ് സർജൻസി ചെയ്യുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി വരുന്നവരെ തൃശൂർ മെഡിക്കൽ കോളെജിലേക്കാണ് റഫർ ചെയ്യുന്നതെന്നും ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ മെഡിക്കൽ കോളെജിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കണമെന്നും ഡോ. ഹിമ ആവശ്യപ്പെട്ടു.

പാലക്കാട് മെഡിക്കല്‍ കോളേജ് നവീകരണം 2024‑ല്‍ പൂത്തിയാകുമെന്നും പട്ടാമ്പിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പട്ടാമ്പി മേഖലയിൽ ഡയാലിസിസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കേരള മുസ്ലീം ജമാഅത്ത് പ്രതിനിധി സിദ്ദിഖ് സഖാഫി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രകൃതി സൗഹൃദ നിർമാണ സമീപനം സ്വീകരിക്കണമെന്ന് ആർക്കിടെക്റ്റ് പി മാനസി ആവശ്യപ്പെട്ടു. ആയുർവേദ മേഖലയിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന പാഠ്യപദ്ധതിയിൽ കുട്ടികളിൽ ആയുർവേദ താൽപര്യം ഉണർത്തുന്ന ഉള്ളടക്കം വേണമെന്നും ഡോ. രവീന്ദ്രനും ഓരോ മണ്ഡലങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങൾ നിർമിക്കുന്നതിന് നടപടി വേണമെന്ന് കവി കീഴായൂർ രാമൻ അഭ്യര്‍ത്ഥിച്ചു.

ഐസിപി നമ്പൂതിരിയുടെ പേരിൽ ജില്ലയിൽ സാംസ്കാരിക കേന്ദ്രം വേണമെന്നാണ് സംഗീത ചേനംപുല്ലിയുടെ ആവശ്യം. എല്ലാ ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങൾ നടപ്പാക്കി വരികയാണെന്നും നിയോജകമണ്ഡലത്തിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ജില്ലയിലെ വിവിധ സ്കൂൾ, കോളെജുകളിലെ സയൻസ് ഉപകരണങ്ങളുടെ പരിപാലനത്തിന് സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി ഉറപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജില്‍ നടന്ന പട്ടാമ്പി മണ്ഡലം നവകേരളസദസ് ജനനിബിഡമായിരുന്നു.
അപകടകരമായ രീതിയിൽ റെയിൽപാത മുറിച്ച് കടന്നുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിപ്പാത ആവശ്യമാണെന്ന് പട്ടാമ്പി ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇത് സർക്കാർ പരിഗണനയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ നിയോഗിക്കണമെന്നും ബ്ലഡ് ബാങ്ക് സൗകര്യം സജ്ജമാക്കണമെന്നും പട്ടാമ്പി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും അംഗപരിമിതർക്ക് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും സർക്കാർ ഓഫീസുകളിലേക്ക് ഭിന്നശേഷിക്കാർക്ക് എത്താൻ കഴിയുന്ന ബാരിയർ ഫ്രീ സംവിധാനം ഒരുക്കണമെന്നും സ്കൂൾ അധ്യാപികയും സ്പെഷ്യൽ എജുക്കേറ്ററുമായ പ്രസീത ആവശ്യപ്പെട്ടു. എല്ലാ ഭിന്നശേഷിക്കാർക്കും ബിപിഎൽ റേഷൻ കാർഡ് ലഭ്യമാക്കണമെന്നും കാലതാമസമില്ലാതെ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന ആവശ്യവും നവകേരള സദസിലെത്തി.

ഷൊർണൂർ മണ്ഡലത്തിലെ ചെർപ്പുളശ്ശേരി ജി എച്ച് എസ് എസ് ഗ്രൗണ്ടിലും, വെെകിട്ട് 5.30 ന് ഒറ്റപ്പാലം മണ്ഡലത്തിലെ പാലപ്പുറം ചിനക്കത്തൂർകാവ് മെെതാനത്തും നവകേരള സദസ് പൂര്‍ത്തിയായി. നവകേരള സദസിനെ വരവേല്‍ക്കാന്‍ പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലത്തിലെത്തിയവര്‍ ആവേശഭരിതരായി മടങ്ങുന്ന കാഴ്ചയാണ് ഇന്നലെ ജില്ല ദര്‍ശിച്ചത്.

രണ്ടാം ദിവസമായ ഇന്ന് പാലക്കാട് മണ്ഡലം നവകേരള സദസ് കോട്ടമെെതാനത്ത് രാവിലെ 10.30ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മലമ്പുഴ മണ്ഡലം സദസ് മുട്ടിക്കുളങ്ങര കെ എ പി രണ്ട് ബറ്റാലിയൻ ഗ്രൗണ്ടിലും, തുടര്‍ന്ന് വൈകിട്ട് ആറിന് മണ്ണാർക്കാട് മണ്ഡലം: മണ്ണാർക്കാട് കിനാതി മെെതാനത്തുമാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നിന് രാവിലെ 11ന് ചിറ്റൂർ മണ്ഡലം നവകേരള സദസ് ചിറ്റൂർ ബോയ്സ് ഹെെസ്കൂൾ ഗ്രൗണണ്ടില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നെന്മാറ മണ്ഡലം സദസ് നെന്മാറ ബോയ്സ് ഹെെസ്കൂൾ ഗ്രൗണ്ടിന് വെെകിട്ട് നാലിന് ആലത്തൂർ മണ്ഡലം സദസ് സ്വാതി ജംഗ്ഷനിലെ പുതുക്കുളങ്ങര കാവ് പറമ്പ് മെെതാനത്തും വെെകിട്ട് ആറിന് തരൂർ മണ്ഡലത്തിലേത് വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡ് പരിസരത്തും സംഘടിപ്പിക്കും. ഇന്ന് കല്ലേപ്പുള്ളി-രാമനാഥപുരം റോഡിലെ ക്ലബ് 6 കൺവെൻഷൻ സെന്ററിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാതസദസ് നടക്കുക.

Eng­lish Sum­ma­ry: nava ker­ala sadas in palakkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.