8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരളത്തിനായി ഒഴുകിയെത്തി പതിനായിരങ്ങൾ

Janayugom Webdesk
കോഴിക്കോട്
November 24, 2023 10:48 pm

നവകേരള സദസിന് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലായി ആദ്യദിനം ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. നിറഞ്ഞ സദസിന്റെ കൈയ്യടികൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസിനെ അഭിസംബോധന ചെയ്തു. ജില്ലയിലെ ആദ്യവേദിയായ നാദാപുരത്ത് പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന കളരിയുൾപ്പെടുത്തിയ മൊമെന്റോ നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.

ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനം നൽകാനുമായി നാദാപുരത്തെ കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം എത്തിയിരുന്നു. തുടര്‍ന്ന് പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നവകേരള സദസ്. ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

അക്ഷരാർത്ഥത്തിൽ ആൾക്കടലായി മാറുകയായിരുന്നു കുറ്റ്യാടി മണ്ഡലം നവകേരള സദസ്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് മുമ്പായിത്തന്നെ വേദിയും പരിസരവും ജനപ്രവാഹത്താൽ തിങ്ങിനിറഞ്ഞിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേദിയിലെത്തിയത്. മന്ത്രിമാരെ എൻസിസി കേഡറ്റുകൾ പുസ്തകവും പൊന്നാടയും നൽകി സ്വീകരിച്ചു. ചരിത്രകാരൻ പി ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാഗാന്ധി: കാലവും കർമ്മപർവവും’ എന്ന പുസ്തകമാണ് നൽകിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈകിട്ട് വടകരയിലായിരുന്നു ഇന്നലത്തെ നവകേരള സദസുകളുടെ സമാപനം. വടകര നഗരസഭ ചെയർപേഴ്സണ്‍ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.

ഗായകൻ വി ടി മുരളിയുടെ ഗാനങ്ങളും കെപിസിജിഎം കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച കോൽക്കളിയും പണിക്കോട്ടി സഫ്ദർ ഹാശ്മി വനിതാ കൂട്ടായ്മ അവതരിപ്പിച്ച തച്ചോളിക്കളിയും ചടങ്ങിന് മാറ്റുകൂട്ടി. മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, പി പ്രസാദ്, ജി ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍ കോവില്‍, കെ കൃഷ്ണന്‍ കുട്ടി, വി അബ്ദുറഹ്‌മാന്‍ എന്നിവരും വിവിധ സദസുകളില്‍ സംസാരിച്ചു.

Eng­lish Sum­ma­ry: navak­er­ala sadas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.