13 November 2024, Wednesday
KSFE Galaxy Chits Banner 2

നവകേരളശില്പിയാം പിടിബി

ജയപാലന്‍ കാര്യാട്ട്
October 14, 2024 7:35 am

പകരമൊരാളില്ല പുലരിക്കതിർ പ്രഭചൂടും
നവകേരളശില്പിയാം പിടിബി
ശതവർഷപ്പുലരിയിൽ കുനിയുന്ന ശിരസുമായ്
ഗുരുപൂജക്കണിയണിയായ് അണികൾ
അഭിമാനം അലതല്ലും അപദാന വാഴ്ത്തുകൾ
മായാതെ മറയാതെ ഉണരുകയായ് നെഞ്ചിൽ
പിടിബി സ്മരണ തൻ ഊർജത്തിലാറാടി
തലമുറകൾ കൈമാറും വികസനമന്ത്രം
ജനനന്മക്കൊരുപാട് കൂട്ടായ്മക്കിടമേകി
ജനനായകൻ പടനായകൻ മുന്നിൽ
മലയാളക്കരനീളേ ഉഴുതുമറിച്ചേറെ
പുതുപുത്തൻ ചിന്തതൻ വിത്തെറിഞ്ഞു
അകതാരിൽ അലിവിൻ കരങ്ങളായ് പതിതന്റെ
അഴലുകൾക്കറുതിയാം പുതുപുത്തൻ മന്ത്രം
സമയമുണ്ടേകുവാനെല്ലാർക്കും ഗുരുവായി
തഴുകിത്തലോടലേറ്റുണർവായ്.
വിലയേറും മൂല്യങ്ങൾ വിജ്ഞാനപ്പുരനിറയെ
അഭിമാനം അലതല്ലും നിറവായ്
അലയൊലിയായ് അറിവിൻ പുതുവെട്ടപ്പുലരിയായ്
വഴിമാറുക ചൂഷകരേ നിങ്ങൾ
സർവതലസ്പർശിയാം മുന്നേറ്റമുന്നണി
മലബാർജില്ലതൻ ഭരണസാരഥ്യം
വിജ്ഞാനവിപ്ലവസൂര്യനുദിച്ചീ നാട്ടിൽ
അറിവിന്റെ അക്ഷയഖനികൾ തുറന്നു
മലനാടിന്നഭിമാന സ്തംഭമായ് പിടിബി
മാറ്റത്തിൻ ശംഖൊലിയായ് പടരന്നു നെഞ്ചിൽ! 

(പി ടി ഭാസ്കരപണിക്കരുടെ ജന്മശതാബ്ദിവേളയിൽ സ്മരണാഞ്ജലി)

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.