25 May 2024, Saturday

നവഭാവം നവാനുഭവം

അശ്വതി വി പി
August 22, 2021 4:01 am

കോവിഡ് മുറുക്കിയ കുരുക്കഴിക്കാൻ തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ഒന്നടങ്കം കൈകോർത്തപ്പോൾ നമുക്ക് കിട്ടിയത് മനുഷ്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒൻപത് ഭാവങ്ങളിലൂടെ ചിറക് നീർത്തിയ ഒൻപതു ചെറുസിനിമകൾ. പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മൾ തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന ഒൻപത് ജീവരസങ്ങളുടെ മനോഹരമായ ആവിഷ്കാരമാണ് ‘നവരസ’ എന്ന സംയോജിത ചലച്ചിത്രം. എ ആർ റഹ്മാനിലെ സംഗീതജ്ഞന്റെ ആഴം അനുഭവിപ്പിച്ച് സിരകളിൽ പ്രകമ്പനം സൃഷ്ടിക്കുന്ന നവരസങ്ങൾ തുളുമ്പുന്ന ടൈറ്റിൽ മ്യൂസിക്കാണ് എ പി ഇന്റർ നാഷണലുമായി സഹകരിച്ച് ജസ്റ്റ് ടിക്കറ്റ് പ്രൊഡക്ഷൻ നിർമ്മിച്ച ‘നവരസ’യുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 

പ്രശസ്ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേർന്നാണ് നവരസയുടെ നിർമ്മാണ നിർവ്വഹണം. ശത്രുവിലേക്കുള്ള ദൂരം “തന്നിലേക്ക് വേരാഴ്ത്തുന്ന മരങ്ങളെ സംരക്ഷിക്കാത്ത മണ്ണ് ഉപയോഗശൂന്യം. അപരനോട് കരുണയില്ലാത്ത അവനെ മുഖവിലക്കെടുക്കാത്ത ഹൃദയവും ഉപയോഗശൂന്യം” എന്ന തിരുക്കൂറൽ 576-ാം ഉദ്ധരണിയിൽ ആരംഭിക്കുന്ന ആദ്യചിത്രം മനുഷ്യമനസ്സിന്റെ ശത്രുരൂപ ഭാവത്തിൽ നിന്നും മിത്രഭാവത്തിലേക്കുള്ള സഞ്ചാരമാണ്. ബാങ്ക് ലോൺ തിരിച്ചടക്കാത്തതിന്റെ പേരിൽ അപമാനിതനായി ആത്മഹത്യചെയ്യുന്ന ഒരാളുടെ സഹോദരൻ അനിയന്ത്രിതമായ ദേഷ്യവും നഷ്ടബോധവും ശത്രുതയും കാരണം യാദൃച്ഛികമായി ബാങ്കുദ്യോഗസ്ഥനെ തലക്കടിച്ച് കൊല്ലുന്നു. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ശിലപോലെ മരവിച്ച പെരുമാറ്റം അയാളിൽ വരുത്തുന്ന മാനസിക പരിവർത്തനം തുടർന്ന് വിടാതെ വേട്ടയാടുന്നു. 

ചെറിയ ചില പിടിവാശികളുടെ പേരിൽ പത്തുവർഷമായി പരസ്പരം സംസാരിക്കാതെ ഒരേ വീട്ടിൽ ഭാർത്താവിനോടൊപ്പം ജീവിച്ച് പോന്ന ഭാര്യയായിരുന്നു. ഭർത്താവിന്റെ കൊലയാളി താനാണെന്ന് തിരിച്ചറിയുകയും യഥാർത്ഥ കൊലയാളിയായ യുവാവിനോട് പൊറുക്കുകയും ചെയ്യുന്നു ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യ. ഒരു വ്യക്തിയുടെ നിലപാടിനോടല്ലേ വിയോജിക്കാൻ കഴിയൂ. നിലപാടിലെ വിയോജിപ്പ് കാരണം അതുൾക്കൊള്ളുന്ന ശരീരത്തെ നശിപ്പിക്കുന്നത് ശരിയോ? അവിടെ യഥാർത്ഥത്തിൽ ആർക്ക് ആരോടാണ് ശത്രുത. തുടങ്ങിയ ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് മണിരത്നം കഥയെഴുതി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആദ്യ ചിത്രം “എതിരി”. ബാങ്ക് ഉദ്യോഗസ്ഥനായി പ്രകാശ് രാജും ഭാര്യയായി രേവതിയും കൊലയാളിയായി വിജയ് സേതുപതിയും പകരം വയ്ക്കാനില്ലാത്ത നാട്യചലനമാണ് സ്ക്രീനിൽ ജ്വലിപ്പിക്കുന്നത്. 

’92 ലെ മധ്യവേനൽ’ “ഠവല റമ്യ ംശവേീൗേഹമൗഴവലേൃ ശെമ റമ്യ ംമേെലറ” എന്ന ടാഗ് ലൈനിൽ ആരംഭിക്കുന്ന ‘സമ്മർ ഓഫ് 92’ കഥയെഴുതി സംവിധാനം ചെയ്തത് മലയാളത്തിന്റെ സ്വന്തം പ്രിയദർശനാണ്. ചലച്ചിത്ര സപര്യയുടെ തുടക്കം മുതൽ ഹാസ്യത്തിന്റെ സാധ്യതകൾ പലതലത്തിൽ ഉപയോഗിച്ച പ്രിയദർശൻ ഹാസ്യ രസത്തിന്റെ ദൃശ്യാവിഷ്കാരമാണ് നടത്തുന്നത്. മുൻ എം പി യും പ്രശസ്ത നടനുമായ ഇന്നസെന്റിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് പ്രിയദർശൻ പറയുന്നത്. ഇന്നസെന്റ് പലപ്പോഴും എഴുതിയിട്ടുള്ളതാണെങ്കിലും പ്രൈമറി സ്കൂളിൽ മൂന്നിലേറെ വർഷം ഒരേ ക്ലാസിലിരിക്കുന്ന അത്യധികം വികൃതിയും വക്രബുദ്ധിയുമുള്ള പയ്യൻ പ്രശസ്ത നടൻ യോഗീബാബുവിന്റെ ശരീരഭാഷയിലൂടെ വലുതാവുന്നതാണ് ’92 ലെ മധ്യവേനൽ’ കാട്ടിത്തരുന്നത്. അടുത്ത കാലത്ത് ‘മണ്ഡേല’ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികളും ഏറെ ശ്രദ്ധിച്ച നടനാണ് യോഗിബാബു. പ്രശസ്ത നടനും പൂർവ്വവിദ്യാർത്ഥിയുമെന്ന നിലക്ക് സ്കൂളിൽ പ്രധാന അതിഥിയായെത്തുമ്പോൾ മുൻ അധ്യാപികയെ കാണുന്നതും മുമ്പ് അയാളുടെ കുബുദ്ധി കാരണം കല്യാണം മുടങ്ങിയ ടീച്ചർ ഇപ്പോഴും അവിവാഹിതയായി തുടരുകയാണെന്നും കണ്ട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. അന്ന് വീട്ടിൽ പരന്ന ആ കെട്ട മണം ഇപ്പോഴും ആ വീടിനെ വിട്ട് പോയിട്ടില്ലെന്ന് അയാളുടെ ചെവിയിൽ ടീച്ചർ മന്ത്രിക്കുമ്പോൾ ചിരിയുടെ ഘോഷ യാത്ര തുടങ്ങുകയായി. ലക്ഷ്മി ടീച്ചറായി രമ്യാനമ്പീശനും സ്കൂൾ പ്രിൻസിപ്പലായി നെടുമുടി വേണുവും വേഷമിടുന്നു. 

‘പ്രൊജക്ട് അഗ്നി’ “ങമിെഞലമരവ ഋഃരലലറെവശെഴൃമുെ” എന്ന സ ടാഗ് ലൈനോടെ ആരംഭിക്കുന്ന കാർത്തിക് നരേൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അൽഭുതമെന്ന ജീവരസമാണ് പകർത്തുന്നത്. അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ്ണ, സായിസിദ്ധാർത്ഥ് തുടങ്ങിയവർ വേഷമിടുന്ന ചിത്രം ഒരു ശാസ്ത്രജ്ഞന്റെ മാനസിക സംഘർഷങ്ങളും മനുഷ്യമനസ്സിന്റെ കാലാതിവർത്തിയായ സ്വപ്ന സഞ്ചാരരവുമൊക്കെയാണ് വിഷയമാക്കുന്നത്. പായസം “എലമൃ ശെറമിഴലൃ ീേ ്യീൗൃ യീറ്യ യൗേറശഴൌേെ ശെറമിഴലൃ ീേ ്യീൗൃ ീൌഹ” എന്ന ഉശമില അരസലൃാമിന്റെ ഉദ്ധരണിയിൽ ആരംഭിക്കുന്ന ടി ജാനകീരാമൻ കഥയെഴുതി വസന്ത് എസ് സായ് സംവിധാനം ചെയ്ത ചിത്രം പാൽ പായസം പോലെ രുചികരം. തമിഴ്‌നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥ പറയാൻ ബാഗ്രൗണ്ട് സ്കോറിൽ മയിലിന്റെ ഒച്ച അതിമനോഹരമായാണ് ഇണക്കിചേർത്തിരിക്കുന്നത്. മരുമകന്റെ അത്ഭുതകരമായ ജീവിത വിജയവും വളർച്ചയും അമ്മാവനിൽ സൃഷ്ടിക്കുന്ന അസൂയയും അപകർഷതയും നിലനിൽപ്പില്ലായ്മയും കാരണം അയാളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതും ചെയ്തുകൂട്ടുന്ന വിചിത്ര പ്രവൃത്തികളും വസന്തസായിയുടെ സംവിധാന മികവിൽ മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്. അമ്മാവനായി ഡൽഹി ഗണേഷും അദ്ദേഹത്തിന്റെ ഭാര്യയായി രോഹിണിയും സമ്മാനിച്ച സുന്ദരനിമിഷങ്ങൾ ബീഭൽസത്തിന്റെ ആഴം അനുഭവിപ്പിക്കുന്നു. ശാന്തിയും വീരവും ശ്രീലങ്കയിൽ പുലികളുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കണ്ടുമുട്ടുന്ന ഒരു നായ്ക്കുട്ടിയുടെ വിളിപ്പേര് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സ്വന്തം സഹോദരന്റേതായതിന്റെ പേരിൽ യുദ്ധമുഖത്ത് തീരുമാനമെടുക്കാൻ ഒരു സൈനികൻ നേരിടുന്ന മാനസിക പ്രതിസന്ധിയാണ് “ശാന്തി” എന്ന രസത്തിന്റെ ദൃശ്യാവിഷ്കാരം. കാർത്തിക് സുബ്ബരാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒടുവിൽ നായ്ക്കുട്ടിയുടെ ജീവൻ രക്ഷിച്ചശേഷം സൈനികൻ വെടിയേറ്റ് മരണമടയുന്ന കാഴ്ചയിലാണ് അവസാനിക്കുന്നത്. 

ആല്യീിറ രീൗൃമഴല എന്ന ടാഗ് ലൈനിൽ തുടങ്ങുന്ന ‘വീര’ സമാനമായ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. മണിരത്നം കഥയെഴുതി സർജുൻ കെ എം സംവിധാനം ചെയ്ത ചിത്രത്തിൽ വെട്രി എന്ന പോലീസ് ഓഫീസറായി അഥർവ്വയും ഭാര്യയായി അഞ്ജലിയും കോമ്രേഡായി കിഷോറും ഉജ്ജ്വല നടനമാണ് കാഴ്ചവയ്ക്കുന്നത്. നിർണ്ണായക തീരുമാനമെടുക്കേണ്ട മനുഷ്യമനസ്സിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ധൈര്യവും കരുണയും വഞ്ചനയുമൊക്കെ തമ്മിലെ ദൂരം അലിഞ്ഞില്ലാതാകുന്ന കൗതുക കാഴ്ച. രൗദ്രം ‘ഠവല വലമൃേവേമേരീിൗൊലെവേല ്ലിീാ ീള മിഴലൃ യലരീാലെവേല ളീൃലേെ യഹമ്വല മിറ റലേെൃീ്യെല്ലേൃ്യവേശിഴ’ എന്ന ടാഗ് ലൈനിൽ ആരംഭിക്കുന്ന ശെൽവയും അരവിന്ദ് സ്വാമിയും ചേർന്ന് കഥയെഴുതിയ ചിത്രം ദേഷ്യത്തിന്റെ തീവ്രതയിലേക്കും അതുവരുത്തുന്ന സർവ്വനാശത്തിലേക്കുമാണ് വിരൽചൂണ്ടുന്നത്. പ്രശസ്ത നടൻ അരവിന്ദ് സ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫോട്ടോഗ്രാഫി സംവിധാനം സന്തോഷ് ശിവനാണ്. ദാരിദ്യ്രത്തിന്റെയും നിസ്സഹായതയുടെയും പേരിൽ ജോലിക്കു പോകുന്ന വീട്ടിൽ ശാരീരിക ചൂഷണത്തിന് വിധേയയാകുന്ന അമ്മയുടെ അവസ്ഥ മനസ്സിലാക്കുന്ന കൗമാരക്കാരായ മകനിലും മകളിലും അടിഞ്ഞുകൂടുന്ന തീരാപ്പകയാണ് രൗദ്രത്തിന്റെ ദൃശ്യാവിഷ്കാരത്തിലൂടെ അരവിന്ദ് സ്വാമി പറയുന്നത്. അമ്മയായി ഗീതാകൈലാസവും മകനായി രമേഷ് തിലകും മകളായി റിത്വികയും മികച്ച അനുഭവമുഹൂർത്തങ്ങൾ പകരുന്നു. സ്വരുക്കൂട്ടി വയ്ക്കുന്ന പക അഗ്നിപർവ്വതം പോലെയാണ്. അത് സർവ്വനാശത്തിലേക്കുള്ള വഴിത്താരവെട്ടുന്ന കാഴ്ച. 

ജലാലുദ്ദീൻ മുഹമ്മദ് റൂമിയുടെ “ചീി മരരലുമേിരല ീള ൗിരലൃമേശിശ്യേ” എന്ന ടാഗ് ലൈനിൽ തുടങ്ങുന്ന ‘ഇൻമയ്’ ഭയത്തിന്റെ ഭീകരതയാണ് അനുഭവിപ്പിക്കുന്നത്. ചെയ്ത പ്രവൃത്തികളുടെ ശരിതെറ്റുകളിൽ തീർപ്പുകൽപ്പിക്കാനാവാതെ കുഴങ്ങുന്ന മനസ്സിനെ വേട്ടയാടുന്ന മൂടിപ്പുതപ്പിക്കുന്ന ഭയത്തിന്റെ പിടിച്ചടക്കലിൽ പാർവ്വതി തിരുവോത്ത്, സിദ്ദാർത്ഥ്, പാവേൽ നവഗീതൻ, അമ്മു അഭിരാമി തുടങ്ങിയവരാണ് വേഷമിടുന്നത്. പോണ്ടിച്ചേരിയും മുസ്ലിം കുടുംബപശ്ചാത്തലവും വിഷയമാക്കുന്ന ചിത്രം സംവിധാനം ചെയ്തത് രവീന്ദ്രൻ ആർ പ്രസാദ്.
ശൃംഗാരം “ഛവ… ണവമേലഹലെ രമി ശേയല… ശോൗേെ യല ഹീ്ല ” എന്ന ഉദ്ധരണിയിൽ തുടങ്ങുന്ന ‘ഗിറ്റാർ കമ്പിമേലേ നിൻറ്റ്’ എന്ന ചിത്രം പ്രണയത്തിന്റെ മാസ്മരികതയും അതുല്യതയും പറയാൻ ശ്രമിക്കുന്നു. ഗൗതം വാസുദേവ് മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണേതാക്കളായി സൂര്യയും പ്രയാഗ റോസ് മാർട്ടിനും അരങ്ങിലെത്തുന്നു. പ്രണയം മുൻവിധിയില്ലാതെ സിരകളിൽ പടരുമ്പോൾ പരിസരവും മോഹങ്ങളും ലക്ഷ്യങ്ങളും തീരുമാനങ്ങളും ഒപ്പം ജീവിതം പോലും മാറ്റി എഴുതപ്പെടുകയാണ്. കോവിഡിന്റെ കോച്ചിപ്പിടുത്തത്തിൽ നിന്ന് കുതറിമാറി ജീവിതത്തിന്റെ രസായനം പാനം ചെയ്യാൻ ചലച്ചിത്രമേഖലയിലെ മുഖമില്ലാത്ത നിരവധിപേർക്ക് തുണയൊരുക്കാൻ ‘നവരസ’ പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്നത് തുടക്കത്തിലും ഒടുക്കവുമുള്ള ടൈറ്റിലുകൾ വ്യക്തമാക്കുന്നുണ്ട്. വെറുമൊരു കച്ചവട സംരംഭമെന്നതിനപ്പുറം കഥയുടെയും കലയുടെയും രസായന രുചികൾ നുകരാൻ നവരസ തീർച്ചയായും വഴിതെളിയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.