29 March 2024, Friday

Related news

March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023
December 10, 2022
October 9, 2022

പ്രവാസി തൊഴിലാളികളുടെ ഒത്തൊരുമയുടെ പ്രതീകമായി നവയുഗം അൽഹസ്സ സനയ്യ യൂണിറ്റ് ഇഫ്താർ സംഗമം

Janayugom Webdesk
അൽഹസ്സ
April 23, 2022 3:59 pm

വർക്ക്ഷോപ്പുകളും, വ്യവസായയൂണിറ്റുകളും നിറഞ്ഞ അൽഹസ്സയിൽ സനയ്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ഒത്തൊരുമയുടെ പ്രതീകമായി നവയുഗം സാംസ്ക്കാരികവേദി സനയ്യ യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സനയ്യ നവയുഗം ഓഫീസ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ, മലയാളികൾക്ക് പുറമെ വിവിധ ദേശക്കാരായ  പ്രവാസി തൊഴിലാളികൾ പങ്കെടുത്തു.

ഇഫ്താറിന് ശേഷം നടന്ന സാംസ്ക്കാരിക പരിപാടികളിൽ നവയുഗം കലാകാരൻമാർ ഗാനങ്ങൾ ആലപിച്ചു. ഇഫ്താർ സംഗമത്തിന് നവയുഗം സനയ്യ യൂണിറ്റ് പ്രസിഡന്റ് ഷമിൽ, സെക്രട്ടറി വേലൂരാജൻ, അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീൽ കുമാർ, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്രകമ്മിറ്റിഅംഗം സിയാദ്,   നവയുഗം നേതാക്കളായ  നിസാർ, അഖിൽ അരവിന്ദ്, അൻസാരി, ഷിബു താഹിർ, ഷിഹാബ്, കുഞ്ഞുമോൻ ഷാജി, അയൂബ്ഖാന് എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry; Navayugam Al-Has­sa Sanaya Unit Iftar Meeting

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.