25 April 2024, Thursday

Related news

April 3, 2024
March 26, 2024
March 17, 2024
March 2, 2024
February 13, 2024
January 29, 2024
January 28, 2024
January 16, 2024
January 12, 2024
December 8, 2023

അസുഖത്തെത്തുടർന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം തുടർചികിൽസ സഹായം കൈമാറി

Janayugom Webdesk
അൽഹസ്സ
December 8, 2022 5:58 pm

ക്യാൻസർ ബാധിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം സാംസ്ക്കാരികവേദി തുടർചികിൽസ സഹായം കൈമാറി. അൽഹസ്സ ഷുഖൈഖിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നുജുമിനെയാണ് മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിയ്ക്കുകയായിരുന്നു. കൊല്ലത്തു നുജുമിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം, സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ബിജു പോറ്റിക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ ദമാം ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, അൽഹസ മേഖലജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക് , സിപിഐ വാളത്തുങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയശ്രീ, കൗൺസിലർ സുജ, ബ്രാഞ്ച് സെക്രട്ടറി ഷംനാദ്, നവയുഗം മുൻ കേന്ദ്രകമ്മിറ്റി അംഗം കലാം കരുക്കോണം, എ.ഷാജഹാൻ, ആനന്ദബാബു എന്നിവർ പങ്കെടുത്തു. നവയുഗം ഷുഖൈഖ് യൂണീറ്റ് സെക്രട്ടറി ഷാജി പുള്ളി, പ്രസിഡന്റ് സുന്ദരേശൻ, രക്ഷാധികാരി ജലീൽ, ജോയിൻ സെക്രട്ടറി ബക്കർ, വൈസ് പ്രസിഡന്റ് സുരേഷ് മടവൂർ, മീഡിയാ കൺവീനർ സുജിത്ത്, മേഖലാ ആക്ടിങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, മറ്റ് യൂണീറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ധനസഹായം സ്വരൂപിച്ചത്.

Eng­lish Sum­ma­ry: Navayugam hand­ed over fol­low-up treat­ment assis­tance to the expa­tri­ate who returned home due to illness

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.