മലയാളസിനിമ കണ്ട ഏറ്റവും പ്രഗത്ഭനായ സംവിധായകൻ എന്ന വിശേഷണത്തിന് അർഹനായ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി അനുശോചനം അർപ്പിച്ചു. ഏറ്റവുമധികം മലയാള സാഹിത്യരചനകള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ മികച്ച സംവിധായകന്‍ എന്നത് പോലെ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചലച്ചിത്ര പ്രവര്‍ത്തകനെന്ന വിശേഷണവും കെ.എസ്.സേതുമാധവന് മാത്രമായിരിക്കും ചേരുക. പത്തു പ്രാവശ്യമാണ് അദ്ദേഹം സിനിമയുടെ ദേശീയപുരസ്ക്കാരങ്ങൾ നേടിയത്. 7 പ്രാവശ്യം സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള എന്നീ ഭാഷകളിൽ അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളസാഹിത്യത്തെ അതീവ ചാരുതയോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച ചലച്ചിത്രകാരനായിരുന്നു കെ എസ് സേതുമാധവൻ. മലയാളികൾക്ക് മറക്കാൻ കഴിയാത്ത ചലച്ചിത്ര അനുഭവങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്രലോകത്തിനും. സിനിമ പ്രേമികൾക്കും വലിയൊരു നഷ്ടമാണ്. ഇനിയൊരാൾക്കും നേടാൻ കഴിയാത്ത വിധം മലയാള സിനിമയുടെ സുവർണ്ണകാലം കൈപ്പിടിയിലൊതുക്കിയ അതുല്യ പ്രതിഭയായ അദ്ദേഹത്തിന് നവയുഗം കലാവേദി അനുശോചനപ്രമേയത്തിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
ENGLISH SUMMARY:Navayugam Kalavedi condoles on the death of legendary filmmaker KS Sethumadhavan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.