18 April 2024, Thursday

Related news

February 21, 2024
January 25, 2024
November 18, 2023
July 29, 2023
July 2, 2023
March 22, 2023
May 19, 2022
February 26, 2022
December 22, 2021
October 27, 2021

നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കേരളത്തില്‍ മാസം തോറും 35% ബിസിനസ് വളര്‍ച്ച

Janayugom Webdesk
കൊച്ചി
October 27, 2021 5:52 pm

നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്കേരളത്തില്‍ മാസം തോറും 35% ബിസിനസ് വളര്‍ച്ച. നവിയുടെ തീര്‍ത്തും പേപ്പര്‍രഹിതവും ഡിജിറ്റലും ആപ്-അധിഷ്ഠിതവുമായ മാതൃകയ്ക്ക് കേരളീയര്‍ മികച്ച പ്രതികരണമാണ് നല്‍കുന്നതെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൊച്ചിയിലെ അമൃത മുതല്‍ പന്തളത്തെ പ്രണവം ഹോസ്പിറ്റല്‍ വരെ 14 ജില്ലയിലായി 350 ആശുപത്രികളില്‍ സേവനം ലഭ്യമായതിനാല്‍ കമ്പനിയുടെ പ്രധാന വിപണികളിലൊന്നായി കേരളം മാറി. രാജ്യത്തെ ഒട്ടാകെയുള്ള ബിസിനസ്സിന്റെ 10% വരും കേരളത്തിലെ ബിസിനസ്. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളാണ് ബിസിനസ്സില്‍ മുന്നില്‍. പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ദേശീയതലത്തില്‍ 130% ആണ് കമ്പനിയുടെ മാസം തോറുമുള്ള വളര്‍ച്ച.

അതിവേഗത്തിലും പേപ്പര്‍രഹിതമായും ആപ്പ് വഴിയാണ് ഉപയോക്താക്കള്‍ നവിയുടെ പോളിസി എടുക്കുന്നത്. പ്രീമിയം അടയ്ക്കാന്‍ ഇഎംഐ വന്നതും വിപണിയുടെ താഴെത്തട്ടിലുള്ള ഉപയോക്താക്കളെയും നവിയിലേയ്ക്ക് ആകര്‍ഷിക്കുന്നു. 241 രൂപ മുതലാണ് തുടങ്ങുന്ന മാസം തോറുമുള്ള പ്രീമിയം നിരക്കുകള്‍. 95% ഉപയോക്താക്കളും മാസം തോറുമാണ് പ്രീമിയം അടയ്ക്കുന്നത്.

Eng­lish Sum­ma­ry : navi health insur­ance growth in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.