Web Desk

കൊച്ചി

June 15, 2021, 4:43 pm

ഇഎംഐ ആയി പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷുറൻസുമായി നവി: കേരളത്തിൽ 328 ആശുപത്രികളില്‍ സൗകര്യം

Janayugom Online

സച്ചിൻ ബൻസാലും അങ്കിത് അഗർവാളും ചേർന്ന് ബാംഗ്ലൂർ ആസ്ഥാനമായി സ്ഥാപിച്ച നവി ജനറൽ ഇൻഷുറൻസ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസിയ്ക്ക് തുടക്കമിട്ടു. നവി ഹെൽത്ത് ആപ്പിലൂടെ തീർത്തും പേപ്പർരഹിതമായും 2 മിനിറ്റുകൊണ്ട് എടുക്കാവുന്ന പോളിസിക്ക് മാസം തോറും 240 രൂപ മുതൽ ഇഎംഐ ഓപ്ഷനുകളുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി 2 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ കവർ ചെയ്യുന്ന പോളിസികളാണ് ലഭ്യമായിട്ടുള്ളതെന്നും 97.3% എന്ന ഉയർന്ന സെറ്റിൽമെന്റ് അനുപാതമാണ് നവിയുടേതെന്നും നവി ജനറൽ ഇൻഷുറൻസ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു. കേരളത്തിൽ ആസ്റ്റർ, മെഡിക്കൽ ട്രസ്റ്റ്, അമൃത, വിപിഎസ് ലേക്ക്ഷോർ, രാജഗിരി, ലിസി, റിനൈ, ഇഎംസി, കാരിത്താസ്, ബേബി മെമ്മേറിയൽ, കിംസ്, നിംസ് എന്നിങ്ങനെ 328 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 400‑ലേറെ സ്ഥലങ്ങളിലായി 10, 000‑ത്തിലേറെ ആശുപത്രികളിൽ ക്യാഷ്ലെസ് ക്ലെയിമുകൾക്കുള്ള സൗകര്യമുണ്ട്. ക്യാഷ്ലെസ് ക്ലെയിമുകൾക്ക് 20 മിനിറ്റിനുള്ളിൽ അനുമതി ലഭിക്കുമെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഗൂഗ്ൾ പ്ലേസ്റ്റോറിൽ https: //navi-gi. onelink. me/hwGa/healthinsurance എന്ന ലിങ്കിലൂടെ നവി ഹെൽത്ത് ഇൻഷുറൻസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഇൻപേഷ്യന്റ് ആശുപത്രിവാസം, അതിനു മുൻപും പിൻപുമുള്ള ചികിത്സാച്ചെലവുകൾ, കോവിഡ് 19 ആശുപത്രിവാസം, ഡൊമിസിലിയറി ആശുപത്രിവാസം, 393 ഡേ-കെയർ പ്രക്രിയകൾ, റോഡ് ആംബുലൻസ് കവർ, വെക്ടർ‑ബോൺ രോഗം, ഒപ്ഷനൽ ക്രിട്ടിക്കൽ രോഗങ്ങൾ, പ്രസവം, നവജാതശിശു കവർ എന്നിവ ഇരുപതിലേറെ ആവശ്യങ്ങൾക്ക് കവറേജ് ലഭ്യമാണ്.

 

Sum­ma­ry: Navi with EMI pre­mi­um payable health insur­ance at 328 hos­pi­tals in Kerala

You may like this video also