ജിപിഎസിന് പകരക്കാരനായി ഇന്ത്യ നിർമ്മിച്ച നാവിക് (നാവിഗേഷൻ ഇൻ ഇന്ത്യൻ കോൺസ്റ്റലേഷൻ) ഇനി സ്മാർട്ട് ഫോണിലൂം. ഇതിനായി ചിപ്പ് നിർമ്മാണ രംഗത്തെ പ്രമുഖരായ ക്വാൽകോം നാവിക് സപ്പോർട്ട് ചെയ്യുന്ന പുതിയ മൂന്ന് ചിപ്പ് സെറ്റുകൾ നിർമ്മിച്ചു കഴിഞ്ഞു. സ്നാപ് ഡ്രാഗൺ 720 ജി, 662 460 എന്നിങ്ങനെയാണ് ചിപ്പ് സെറ്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക് ഇന്ത്യൻ സ്പേസ് റിസർച്ച് സെന്റർ (ഐഎസ്ആർഒ) ആണ് വികസിപ്പിച്ചത്. ചൈനീസ് സ്മാർട്ട് ഫോണുകളായ ഷവോമിയും റിയൽമീയും പുതിയ സ്നാപ്ഡ്രാഗൺ ചിപ്പോടുകൂടിയ ഫോണുകൾ ഉടൻ തന്നെ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്മാർട്ട് ഫോണുകളിലെ ജിപിഎസ് സംവിധാനം വളരെ ജനപ്രീതി നേടിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഗതിനിർണയത്തിനായുള്ള ഏക സാറ്റ്‌ലൈറ്റ് സംവിധാനം ജിപിഎസ് മാത്രമാണ് എന്നതാണ് കൂടുതൽ ഉപഭോക്താക്കളുടെയും മിഥ്യാധാരണ. റഷ്യ ഗ്ലോനാസ് ഉപയോഗിക്കുമ്പോൾ യൂറോപ്യൻ യൂണിയൻ ഗലീലിയോയും ചൈന ബെയ്ദുവും ഗതിനിർണയത്തിനായി ഉപയോഗിക്കുന്നുണ്ട്. നേരത്തേ ലോകശക്തികളുടെ മാത്രം കുത്തകയായിരുന്നു നാവിഗേഷൻ സംവിധാനം. 2016 ലാണ് ഐഎസ്ആർഒ വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനം ‘നാവിക്’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചത്.
അവിടം മുതൽ തന്നെ നാവികിന്റെ വിപണി സാധ്യതകൾ മുതലെടുക്കാൻ ഐഎസ്ആർഒ തീരുമാനിച്ചിരുന്നു. എന്നാൽ 2020 ആയപ്പോൾ തന്നെ സ്മാർട്ട്ഫോണിലും ഈ സംവിധാനം കൊണ്ടുവരാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സാറ്റ് ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ള എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവികിനെ നിയന്ത്രിക്കുന്നത്. ഇതിൽ ഏഴെണ്ണം ഗതിനിയന്ത്രണത്തിനും മറ്റുമായി ഉപയോഗിക്കുന്നു. മറ്റേത് സന്ദേശങ്ങൾ അയക്കാനാണ് ഉപയോഗിക്കുക. അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റ (ജിപിഎസ്) ത്തിന് സമാനമായ രീതിയിലാണ് നാവികിന്റെയും പ്രവർത്തനം.
English Summary: Navigation in indian constellation named navik will get in smart phones
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.