‘പുതിയ ഇന്നിങ്‌സിന് തുടക്കം’: സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
Posted on May 17, 2018, 6:21 pm

ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവും കാബിനറ്റ് മന്ത്രിയും പ്രമുഖ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയെക്കൂടാതെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും നവ്‌ജ്യോത് സിങ് സിദ്ധു ചര്‍ച്ച നടത്തി. പുതിയ ഇന്നിങ്ങ്‌സിന് തുടക്കമാകുന്നുവെന്നാണ് സിദ്ധു വ്യക്തമാക്കിയത്.
2017ലാണ് ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസില്‍ ചേരുന്നത്.
1988ലെ കൊലപാതക കേസില്‍ സുപ്രിം കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
30 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദുവിനെ(55) ജസ്റ്റീസ് ജെ ചെലമേശ്വറിന്റെയും എസ്‌കെ കൗളിന്റെയും സുപ്രീംകോടതി ബെഞ്ച് സിദ്ദുവിനെ കുറ്റവിമുക്തനാക്കിയത്. പൊതുനിരത്തില്‍ ആളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ സിദ്ദുവിന് കോടതി 1000 രൂപ പിഴ വിധിച്ചിട്ടുണ്ട്.
1988 ഡിസംബര്‍ 27 നായിരുന്നു സംഭവം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു സിദ്ദു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ധു ഗുര്‍ണാം സിംഗിനെ(65)സിദ്ദു മര്‍ദ്ദിച്ചുവെന്നും ആശുപത്രിയിലായ ഇയാള്‍ മരിച്ചുവെന്നുമാണ് കേസ്. കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു മൂന്നുവര്‍ഷം തടവിനു ചണ്ഡീഗഡ് ഹൈക്കോടതി വിധിച്ചിരുന്നു.

Pic Cour­tesy: NDTV