ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം അമേരിക്കയുടെ ജെന്നിഫർ ബ്രാഡിനെ തകര്‍ത്ത് ജപ്പാന്റെ നവോമി ഒസാക്ക സ്വന്തമാക്കി. നവോമിയുടെ രണ്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. 2019ലായിരുന്നു അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്രാഡിനെ തകര്‍ത്തത്. സ്കോർ 6–4, 6–3.
ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ഒസാക്ക നിർണായക ബ്രേക്ക് പോയിന്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ അനായാസമായി മുന്നിലെത്തി. അഞ്ചാം ഗെയിമിൽ തിരിച്ചടിച്ചെങ്കിലും ഒസാക്കയുടെ കൃത്യതയാർന്ന നീക്കങ്ങൾക്ക് മുന്നിൽ ജെന്നിഫർ ബ്രാഡിക്ക് അടിപതറി.
മൂന്നാം റാങ്കുകാരിയായ ഒസാക്കയുടെ തുടർച്ചയായ ഇരുപത്തിഒന്നാം ജയമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷം ഒസാക്ക തോൽവി അറിഞ്ഞിട്ടില്ല. ഓസ്ട്രേലിയൻ ഓപ്പണിന്റെ പുരുഷ വിഭാഗം ഫെെനല്‍ നാളെ നടക്കും. നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിടും.
English summary: Navomin Osaka Wins Australian open 2021
You may also like this video: