8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 26, 2024
August 15, 2024
July 25, 2024
July 20, 2024
April 9, 2024
March 6, 2024
February 20, 2024
February 19, 2024
February 5, 2024

നവരാത്രി സർഗ്ഗ പ്രതിഭാ പുരസ്കാരം രാമചന്ദ്ര പുലവർക്ക്

Janayugom Webdesk
കോഴിക്കോട്
September 19, 2022 9:27 pm

നവരാത്രി സർഗ്ഗോത്സവത്തോടനുബന്ധിച്ച് ഈ വർഷം മുതൽ ഏർപ്പെടുത്തിയ നവരാത്രി സർഗ്ഗ പ്രതിഭാ പുരസ്കാരം ലോക പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്ര പുലവർക്ക് സമർപ്പിക്കും. കലാ-സംസ്കാരം- സാഹിത്യം എന്നീ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പി നാരായണ കുറുപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, യു കെ കുമാരൻ, യു പി സന്തോഷ്, രജനി സുരേഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ നാലിന് വൈകിട്ട് 5.30 ന് കേസരി പരമേശ്വരീയം ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ കായികതാരം പി ടി ഉഷ എംപി പുരസ്കാരം സമ്മാനിക്കും. ജെഎൻയു വൈസ് ചാൻസിലർ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 

Eng­lish Sum­ma­ry: Navra­tri Sargga Prat­i­b­ha Award to Ramachan­dra Pula

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.