Web Desk

കൊച്ചി

January 11, 2021, 9:40 am

നാവിക സേന കമാൻഡര്‍ അഭിലാഷ് ടോമി വിരമിച്ചു

Janayugom Online

നാവിക സേന കമാൻഡര്‍ പദവിയില്‍ നിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് അഭിലാഷ് ടോമി. ഇത്തരത്തില്‍ ലോകം ചുറ്റിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം. 2012 നവംബറിലാണ് ഇദ്ദേദം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലില്‍ 6 ന് മുംബൈയില്‍ തന്നെ തിരിച്ചെത്തി. കീര്‍ത്തിചക്ര, ടെൻസിഹ് നോര്‍ഗെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: navy com­man­der abhi­lash tomy retried

YOU MAY ALSO LIKE THIS VIDEO