24 April 2024, Wednesday

Related news

January 5, 2024
December 16, 2023
December 5, 2023
April 25, 2023
November 30, 2022
October 8, 2022
October 6, 2022
September 3, 2022
September 2, 2022
October 26, 2021

സാവോ ജസിന്റോ ദ്വീപിൽ നാവികസേന ദേശീയ പതാക ഉയർത്തി

Janayugom Webdesk
പനജി
August 14, 2021 9:59 pm

ദക്ഷിണ ഗോവയിലെ സാവോ ജസിന്റോ ദ്വീപിൽ ദേശീയ പതാക ഉയർത്തി നാവികസേന. പ്രദേശവാസികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു പതാക ഉയര്‍ത്തല്‍.

പുതുതായി നടപ്പാക്കുന്ന തീരദേശ പരിപാലന പദ്ധതിയോടുള്ള ഏതിര്‍പ്പുകാരണമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ദേശീയ പതാക ഉയര്‍ത്തേണ്ടതില്ലെന്ന നിലപാട് ദ്വീപ് നിവാസികള്‍ സ്വീകരിച്ചത്.

തുറമുഖ പരിധിയിൽ കൊണ്ടുവന്ന ദ്വീപ് സർക്കാർ ഏറ്റെടുക്കുകയും സ്വകാര്യ കക്ഷികൾക്ക് കൈമാറുകയും ചെയ്യുമെന്ന് ആളുകൾ ഭയപ്പെടുന്നു. ഇതാണ് സ്വാതന്ത്ര്യദിനാചരണത്തിന് എതിരെയുള്ള പ്രതിഷേധമായി മാറിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ ദ്വീപുകളിൽ ദേശീയ പതാക ഉയർത്താൻ പ്രതിരോധ മന്ത്രാലയം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി സാവോ ജസിന്റോ ദ്വീപ് ഉൾപ്പെടെ നാവികസേന സന്ദർശിച്ചിരുന്നു. എന്നാല്‍ ദ്വീപ് നിവാസികൾ എതിർത്തതോടെ പതാക ഉയര്‍ത്തല്‍ അനിശ്ചിതത്വത്തിലായി.

ദ്വീപ് നിവാസികളുടെ തീരുമാനത്തെ ഇത് ഇന്ത്യാവിരുദ്ധ പ്രവർത്തനം എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശേഷിപ്പിച്ചിരുന്നു. പിന്നാലെ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി സംയുക്തമായി പതാക ഉയര്‍ത്തുന്നതിന് നടപടിയെടുക്കുകയായിരുന്നു. ഒരു കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ചെറുദ്വീപായ സാവോ ജസിന്റോയില്‍ 200 പേര്‍ മാത്രമാണ് അധിവസിക്കുന്നത്.

Eng­lish sum­ma­ry: Navy hoists Indi­an flag on Goa island, after mis­un­der­stand­ing clears

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.