Web Desk

മുംബൈ

January 18, 2020, 8:47 pm

രണ്ട് കുട്ടി നയം നടപ്പിലാക്കണമെന്ന് ആർഎസ്എസ് : മോഡി വന്ധ്യംകരണത്തിന് നിയമം കൊണ്ടുവരുമോയെന്ന് നവാബ് മാലിക്

Janayugom Online

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ രാജ്യത്ത് ഉടൻ തന്നെ രണ്ടു കുട്ടി നയം നടപ്പിലാക്കണമെന്ന പ്രസ്താവനയ്ക്ക് എതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് രംഗത്ത്. അനിയന്ത്രിതമായ ജനസംഖ്യാ രാജ്യത്തിന്റെ വികസനത്തിന് ഗുണകരമാകില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൊറാബാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് ഇതുസംബന്ധിച്ച വാദം മുന്നോട്ടുവെച്ചത്. ഇതിനെതിരെയായിരുന്നു നവാബ് മാലിക്കിന്റെ പ്രതികരണം.

ആർഎസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധപൂർവം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിനുള്ള നിയമം കൊണ്ടുവരട്ടെയെന്ന് എൻസിപി നേതാവ് കൂടിയായ നവാബ് മാലിക് പറഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങളിലെന്നപോലെ മഹാരാഷ്ട്രയ്ക്ക് ഇക്കാര്യത്തില്‍ നിരവധി നിയമങ്ങള്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

എന്നിട്ടും മോഹന്‍ ഭാഗവത് വന്ധ്യംകരണം നിര്‍ബന്ധപൂര്‍വം നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി മോദി അത്തരമൊരു നിയമം നടപ്പിലാക്കട്ടെ. എന്നിട്ട് ജനങ്ങളെ അതിന് വിധേയരാക്കട്ടെയെന്നും മാലിക് പറഞ്ഞു.  വന്ധ്യംകരണം നടപ്പിലാക്കിയപ്പോള്‍ എന്താണ് കഴിഞ്ഞ കാലത്ത് സംഭവിച്ചതെന്ന് നാം കണ്ടതാണ്. നമുക്ക് നോക്കാം എങ്ങനെയാണ് ഈ നിയമം പാസാകുന്നതെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാതെ വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുകയാണ് വേണ്ടെതെന്നും മാലിക് അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry: Nawab malik com­ment­ed on mohan bhag­wats two chil­dren policy

you may also like this video