Web Desk

ബിജാപുര്‍

June 02, 2020, 5:18 pm

സര്‍ക്കാര്‍ തലയ്ക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ച നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Janayugom Online

പൊലീസ് എട്ട് ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച നക്‌സല്‍ ഭീകരന്‍ കൊല്ലപ്പെട്ടു.
സുരക്ഷാജീവനക്കാരുമായുളള ഏറ്റുമുട്ടലില്‍ നക്‌സല്‍ മിലിട്ടറി പ്ലാറ്റൂണ്‍ 2ലെ അംഗമായ ദസ്രു പുനേം ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേഖ് പല്ലവ പറഞ്ഞു. വനപ്രദേശത്ത് തിരച്ചില്‍ നടത്തിയ റിസര്‍വ് ഗാര്‍ഡിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനു നേരെയും സംഘം വെടിയുതിര്‍ത്തിരുന്നു.

ENGLISH SUMMARY: nax­al leader shot dead
You may also like this video