വിദ്യാര്‍ഥിയെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി

Web Desk
Posted on October 04, 2018, 9:31 am

സുക്മ: വിദ്യാര്‍ഥിയെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി. ചത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. ഭെജ്ജിയില്‍ നിന്ന് കോലന്റയിലേക്കുള്ള യാത്രാമധ്യേയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ കുട്ടിയെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയത്. കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കുറച്ച് ദിസങ്ങള്‍ക്ക് മുമ്പ് പബ്ലിക്ക് ഡിസ്ട്രിബൂഷന്‍ സിസ്റ്റത്തിന്റെ വാഹനത്തിനു നേരെയും നക്‌സലാക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വനമേഖലയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെടുകയും ഒരാളെ പിടകൂടു.കയും ചെയ്തു. ഇവിടെ നിന്ന് തോക്കുകളും ബോബുകളും പൊലീസ് കണ്ടെടുത്തു.