Web Desk

June 19, 2020, 11:55 am

വെറുമൊരു ഗ്ലാമറസ് നായികയിൽ നിന്നും ലേഡിസൂപ്പർസ്റ്റാറിലേക്ക്; നയൻതാരയുടെ മാറ്റത്തിന് കാരണം?

Janayugom Online

ഒരു തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് നയൻ‌താര. കരിയറിൽ വലിയ വിജയങ്ങളാണ് ഇവരെ കാത്തിരുന്നത്. മനസിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര ഇന്ന് സൗത്ത് ഇന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. പുരുഷകേന്ദ്രീകൃതമായ സിനിമ മേഖലയിൽ നായകന്മാരെ പോലും വെല്ലുന്ന പ്രകടനമായിരുന്നു നയൻ‌താരയുടേത്.

കൂടുതലും നായകന്മാരില്ലാത്ത സിനിമകളിലാണ് അഭിനയിച്ചതെങ്കിലും കാണികളെ തീയറ്ററുകളിലേക്ക് എത്തിക്കാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ക്രീനിനു മുന്നിലെ പ്രകടനം കൊണ്ട് ലക്ഷകണക്കിന് ആൾക്കാരുടെ മനസിലേക്ക് ചേക്കേറാൻ നയൻതാരയ്ക്ക് കഴിഞ്ഞു. മറ്റെല്ലാ നടിമാരെയും പോലെ നയൻതാരയ്ക്കും ഗ്ലാമറിലും സ്റ്റൈലിലും ചില കാഴ്ചപ്പാടുകളുണ്ട്. ഈക്കാര്യങ്ങളെല്ലാം പ്രേഷകരുടെ ഇടയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.സ്വന്തം തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്ന ഒരു കാഴ്ചപ്പാടായിരുന്നു നയൻതാരയുടേത്.

സിനിമാ മേഖല എന്നത്  ഗ്ലാമറിന്റെ കാര്യത്തിൽ കുറച്ച് മുകളിലാണ്. സെലിബ്രിറ്റികളുടെ പാഷന്‍ സെസന്‍സ് കൂടിയതോടെ സ്‌റ്റൈലിസ്റ്റുകളുടെ എണ്ണവും വർധിച്ചു. സ്‌ക്രീനിലാണെങ്കിലും സ്ക്രീനിനു പുറത്താണെങ്കിലും ഫാഷന്റെ കാര്യത്തിൽ പല മാറ്റങ്ങളും വരുത്തി. ഇത്തരത്തില്‍ മേക്കപ്പിന്റെ കാര്യത്തില്‍ ഒരു കാലത്ത് പേരു കേട്ട തെന്നിന്ത്യന്‍ നടിയായിരുന്നു നയന്‍താര.

എന്നാൽ ഈക്കാര്യത്തിൽ നയന്താരയിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു. സ്റ്റൈലിന്റെ കാര്യത്തിലും ഫാന്‍സിനെ വിസ്മയിപ്പിക്കാന്‍ നടിയ്ക്ക് കഴിയുന്നുണ്ട്. മുട്ടിന് മുകളില്‍ നില്‍ക്കുന്ന സ്‌കേര്‍ട്ട് ധരിക്കുന്നത് മുതല്‍ നയന്‍താരയുടെ ഏറ്റവും ഇഷ്ടപ്പെട്ട പുള്ളി നിറഞ്ഞ വസ്ത്രങ്ങളിലൂടെയും നടി സ്റ്റൈലിഷായി മാറി. അവാർഡ് വേദികളിൽ സിംപിളായി ഒരു കോട്ടൺ സാരി മാത്രം ഉടുത്തു വന്ന് തന്റെ ഗ്ലാമർ മികച്ചതാക്കാൻ നയൻസിന് കഴിഞ്ഞിട്ടുണ്ട്.

വസ്ത്രത്തിൽ മാറ്റം കൊടുക്കുന്നത് പോലെ ലുക്കിലും ട്വിസ്റ്റ് കൊടുക്കാനും ആരാധകരെ ആകർഷിക്കുവാനും നയൻസ് ശ്രമിക്കുന്നുണ്ട്. ഇത് അവരുടെ ചിത്രങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. യഥാര്‍ഥ ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും അതിന് പറ്റിയ ഗെറ്റപ്പ് വരുത്താനും നടിക്ക് സാധിക്കാറുണ്ട്. ഇക്കാര്യങ്ങളൊക്കെ തന്നെയാണ് തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് നയന്‍താരയുടെ പേരില്‍ വരാന്‍ കാരണവും.

Eng­lish sum­ma­ry; nayan­thra fash­ion evolution

You may also like this video…