നാസി കോൺസൻട്രേഷൻ ക്യാമ്പിലെ തടവുകാരുടെ ത്വക്ക് ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോ ആൽബം കണ്ടെത്തി. പൗരാണിക വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്ന ആളാണ് ഇത് തിരിച്ചറിഞ്ഞത്. താൻ വാങ്ങിയ ഫോട്ടോ ആൽബത്തിന് വല്ലാത്ത ദുർഗന്ധം അനുഭവപ്പെടുകയും ഇതിൽ മനുഷ്യ മുടിയും പച്ചകുത്തിയ അടയാളം കണ്ടെത്തുകയും ചെയ്തതോടെയാണ് ഇയാൾക്ക് സംശയം തോന്നിയത്. പുരാതന സാധനങ്ങൾ വിൽക്കുന്ന പോളണ്ടിലെ ഒരു കമ്പോളത്തിൽ നിന്നാണ് ഇത് വാങ്ങിയത്. പിന്നീട് ഇത് ഓഷ്‌വിറ്റ്സ് മെമ്മോറിയൽ മ്യൂസിയത്തിന് കൈമാറി. ഇത് മാനവരാശിക്കെതിരെ നടന്ന ഒരു വലിയ കുറ്റകൃത്യത്തിന്റെ തിരുശേഷിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ജർമനിയിലെ ബുചെൻവാൾഡ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ച് കൊല്ലപ്പെട്ട അന്തേവാസികളുടെ ചർമ്മം ഉപയോഗിച്ചാകാം ഇത് നിർമ്മിച്ചിരിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇവിടെ വച്ച് പുരുഷ അന്തേവാസികളെ കൊല്ലാനും അവരുടെ ചർമ്മത്തിൽ പച്ചകുത്താനും അവ ഉപയോഗിച്ച് ലൈറ്റുകളുടെ ഷെയ്ഡുകളും മേശവിരിപ്പും മറ്റും നിർമ്മിക്കാനും ക്യാമ്പ് മേധാവി കാൾ ഓട്ടോ കോച്ചിന്റെ ഭാര്യ ഇൽസെ കോച്ച് നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
അവരുടെ വിരലുകൾ ഉപയോഗിച്ച് ഈ സ്ത്രീ ലൈറ്റുകളുടെ സ്വിച്ചുകൾ നിർമ്മിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ദ ബിച്ച് ഓഫ് ബുച്ചെൻവാൾഡ് എന്നാണ് ഇവർ അറിയപ്പെടുന്നത്. നാസി ഡോക്ടർ എറിക് വാഗ്നറുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ദ ലേഡി ഓഫ് ലാമ്പ് ഷെയ്ഡ് എന്നും അവരെ വിളിച്ചിരുന്നു. എന്നാൽ ഇവർ മാത്രമല്ല മനുഷ്യ ശരീരഭാഗങ്ങൾ ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിച്ചിരുന്നത്. ന്യൂറംബർഗ് യുദ്ധകുറ്റകൃത്യ വിചാരണയിൽ ഇവരുടെ ഭർത്താവിനെ 1944ൽ തൂക്കിലേറ്റി. 1947ൽ ഇവരെ ആജീവനാന്ത തടവിന് ശിക്ഷിക്കുകയും ചെയ്തു.
English Summary; Nazi photo album made from human skin found
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.