Monday
24 Jun 2019

നസ്രിയയുടെ രണ്ടാം വരവ്: അഞ്ജലി മേനോന്‍റെ “കൂടെ”യിലൂടെ

By: Web Desk | Tuesday 12 June 2018 9:09 PM IST


പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന അഞ്ജലി മേനോന്‍റെ കൂടെയിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം നസ്രിയ തിരിച്ചെത്തുന്നു, പൃഥ്വിരാജാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. നസ്രിയക്കൊപ്പം പാര്‍വതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം തന്നെ പുറത്തിറക്കി.

അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നവര്‍. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും ഇത് ജനശ്രദ്ധ ആകര്‍ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Delighted to share with you the title of our new film– KOODEWhat is Koode? #Koode is a heartwarming tale of…

Posted by Anjali Menon on Monday, June 11, 2018

എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. നാലു പാട്ടുകളാണ് രക്ഷു ദീക്ഷിത് ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Related News