September 26, 2022 Monday

Related news

March 31, 2022
March 28, 2022
March 2, 2022
February 12, 2022
January 3, 2022
December 27, 2021
November 15, 2021
November 14, 2021
November 8, 2021
October 30, 2021

മയക്കു മരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്ത എന്‍സിബി ഡയറക്ടര്‍ക്ക് കോവിഡ്

Janayugom Webdesk
മുംബൈ
October 4, 2020 1:17 pm

മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത മയക്കു മരുന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ പി എസ് മല്‍ഹോത്രയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ ഓഫീസില്‍ വച്ച് ദീപികയെ എന്‍സിബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെ നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ താരങ്ങള്‍ക്ക് സമന്‍സ് അയക്കുംമെന്നാണ് സൂചന.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തതത്. കേസില്‍ നടി റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷൗവിക്ക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുല്‍ മിറാന്‍ഡ തുടങ്ങിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: NCB offi­cer test­ed covid positive

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.