October 1, 2022 Saturday

Related news

September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022

സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് എൻസിബി

Janayugom Webdesk
മുംബൈ
September 6, 2020 9:23 pm

സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി). ദീപേഷ് സാവന്താണ് ഉന്നതരുമായി ഇടപാടുകൾ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തില്‍ സജീവപങ്ക് വഹിച്ചിരുന്ന ഒരു വ്യക്തിയെന്ന് എന്‍സിബി അന്വേഷണത്തില്‍ കണ്ടെത്തി. 

ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇയാളുടെ ഇടപാടുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഘവുമായി ബന്ധമുള്ള ഡിജിറ്റല്‍ രേഖകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടോടെയാണ് അവസാനിച്ചത്. റിയ ചക്രവര്‍ത്തിയോട് നാളെ ഹാജരാകാനാണ് എൻ.സി.ബി. ആവശ്യപ്പെട്ടിട്ടുള്ളത്. 

ENGLISH SUMMARY:NCB says Sushan­t’s maid is the leader of a drug gang
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.