മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ഥി തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Web Desk
Posted on February 19, 2018, 10:43 am

ഷില്ലോങ്: തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ഥി ജോനാഥന്‍ സാഗ്മ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ബോംബ് സ്ഫോടനത്തില്‍ എന്‍ സി പി നേതാവ് ജോനാഥന്‍ എന്‍ സാംഗ്മ, അദ്ദേഹത്തിന്റെ സുരക്ഷ ഓഫീസര്‍, രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരാണ് മരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ഈസ്റ്റ് ഗരോവിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ അനുശോചിച്ചു.

2013ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും സാംഗ്മയ്ക്ക് നേര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് സാംഗ്മയുടെ സുരക്ഷ ഉയര്‍ത്തിയിരുന്നു. ഫെബ്രുവരി 27നാണ് മേഘാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അറുപത് അംഗ നിയമസഭയിലേക്ക് 27നാണ് വോട്ടെടുപ്പ്.