രോഹിത് ശേഖര്‍ തിവാരിക്കൊലക്കേസില്‍ ഭാര്യ അറസ്റ്റില്‍

Web Desk
Posted on April 24, 2019, 2:44 pm

ദാമ്പത്യജീവിതത്തില്‍ തൃപ്തിയില്ലായിരുന്നു,  ഭര്‍ത്താവിനെ ഉറങ്ങുമ്പോള്‍ കൊലപ്പെടുത്തി. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിക്കൊലക്കേസിലെ അന്വേഷണത്തിലാണ് നടുക്കുന്ന വിവരം വെളിവായത്. വിവാഹത്തില്‍ തൃപ്തിയുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഉറക്കത്തില്‍ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും ഭാര്യ അപൂര്‍വ സമ്മതിക്കുകയായിരുന്നു അപൂര്‍വയെ പൊലീസ് ഇന്നു അറസ്റ്റുചെയ്തു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രോഹിതിനെ ശ്വാസംമുട്ടിച്ചതായി വെളിപ്പെട്ടിരുന്നു. രോഹിത് തിവാരി(40)കൊല്ലപ്പെട്ടത് ചൊവ്വാഴ്ചയായിരുന്നു. ഡെല്‍ഹി സാകേത് മാക്‌സ് ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയവരെക്കുറിച്ചും മറ്റുമുള്ള മുഴുവന്‍ വിവരങ്ങളും സിസിടിവി മുഖേന പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന തിവാരി കഴിഞ്ഞവര്‍ഷമാണ് മരിച്ചത്. രോഹിത് തിവാരി 2017ല്‍ ബിജെപിയില്‍ ചേരുകയും അടുത്തിടെ തിരിച്ച് കോണ്‍ഗ്രസിലെത്തുകയും ചെയ്തിരുന്നു.