ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും കരുതിയിരുന്നില്ലെന്നു ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കുന്നതായി ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ചയോളമാണ് പ്രധാന നഗരങ്ങളിലുൾപ്പെടെ അതി ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇത്രയും വലിയ പ്രതിഷേധമാണ് ഉടലെടുക്കുക എന്ന് കരുതിയതില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ ആണ് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത്. മോദി മന്ത്രിസഭയിലെ മൃഗസംരക്ഷണം- ക്ഷീരവികസനം- മത്സ്യബന്ധന വകുപ്പുമന്ത്രിയാണ് ബല്യാന്‍.
you may also like this video
പൗരത്വ നിപ്രതിഷേധത്തെ തുടർന്ന് 20 യമ ഭേദഗതിയോടുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള പാര്‍ട്ടി അനുഭാവികളെ ഒരുമിച്ചുകൂട്ടുകയാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് ജനപ്രതിനിധികളും വ്യക്തമാക്കി. മോദിസർക്കാർ നേരിടുന്ന ഏറ്റവും വലിയ വെള്ളിവിളിയായി മാറിയിരിക്കുകയാണ് പൗരത്വ നിയമ ഭേദഗതി. മുസ്ലീം ജനതയ്ക്ക് മാത്രമായി നീതി നിഷേധിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ പ്രകോപന നടപടിക്കെതിരെ ഉയർന്ന പ്രതിഷേധത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായ് കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ സർക്കാർ പ്രശ്ന പരിഹാരത്തിനായി സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.