
കോട്ടയം തെള്ളകത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളാണ് മരിച്ച ലീനയെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ . വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ലീനയുടെ മകൻ ജെറിൻ തോമസ് വീട്ടിലെത്തിയത്. തുടർന്ന് അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും, കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിൽ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നതായി ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.