June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബിജെപിക്കുവേണ്ടി വ്യാജവാർത്ത പ്രചരിപ്പിക്കാൻ 18,000 ട്വിറ്റർ അക്കൗണ്ടുകൾ: കോൺഗ്രസിന് 147

By Janayugom Webdesk
February 1, 2020

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി ബിജെപിക്ക് 18,000 ട്വിറ്റർ അകൗണ്ടുകളുണ്ടെന്ന് പഠനം. കോൺഗ്രസിന് വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ 147 പേരുണ്ട്. രാഷ്ട്രീയപക്ഷമുള്ള 4 ലക്ഷം ട്വിറ്റർ അകൗണ്ടുകളെ പിന്തുടർന്നാണ് പഠനം നടത്തിയത്. ഇത്തരത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ

1.2 ലക്ഷം അകൗണ്ട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നു. ബിജെപി അനുകൂല അകൗണ്ടുകൾ 2.7 ലക്ഷമാണ്. ബിജെപിക്ക് വേണ്ടി 17,779 അക്കൗണ്ടുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഇത്തരം അക്കൗണ്ടുകൾ വെരിഫൈഡ് ചെയ്യാത്തവയാണെന്നും, ഇത്തരം അക്കൗണ്ടുകൾ വഴി വിദ്വോഷപരവും തെറ്റായതുമായ വിവരങ്ങളാണ് കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും ദ പ്രിന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

അകൗണ്ടുകളുടെ രാഷ്ട്രീയപക്ഷം കണ്ടെത്തുന്നതിനായി മാനദണ്ഡങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരെയും പൗരത്വ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരുയുമാണ് ബിജെപി അനുകൂല അകൗണ്ടുകളായി പരിഗണിച്ചത്. ബിജെപി നേതാക്കൾ, മന്ത്രിമാർ എന്നിവരുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടുകൾ പിന്തുടരുന്നവരോ അല്ലെങ്കിൽ മൊത്തം ട്വീറ്റുകളിൽ രണ്ട് ശതമാനമെങ്കിലും ബിജെപി അനുകൂല റീട്വിറ്റുകളുള്ളവരെയുമാണ് ഇക്കൂട്ടത്തിൽ പരിഗണിച്ചിരിക്കുന്നത്. കോൺഗ്രസ് അനുഭാവിയാണെന്ന് കണക്കാക്കിയത്

‘പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുന്നു’, ‘കോൺഗ്രസ് അനുഭാവി’ എന്നതോ രണ്ട് ശതമാനം റീട്വീറ്റുകൾ ഔദ്യോഗിക പേജിൽ നിന്നോ നേതാക്കളുടെ അകൗണ്ടിൽ നിന്നുള്ളതോ ആണെന്നതുമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. പഠനത്തിൽ പറയുന്ന മറ്റൊരു കാര്യം ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് ട്വിറ്ററിലൂടെ തെറ്റായ വിവരങ്ങളും കുപ്രചരങ്ങളും നടത്തുന്നത് എന്നതാണ്. ജനുവരി അഞ്ചിന് ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്രമിക്കപ്പെട്ടപ്പോൾ രാത്രി 10. 30 ഓടെ ‘ലെഫ്റ്റ് അറ്റാക്ക് ജെഎൻയു’ എന്ന ഹാഷ് ടാഗോടെ ട്വീറ്റുകൾ വന്നു. അരമണിക്കൂറിനുള്ളിൽ 2.3 ലക്ഷം തവണയാണ് ഈ ഹാഷ് ടാഗ് ഉപയോഗിച്ചത്.

ഒന്നര മണിക്കൂറിനുള്ളിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ഇതേ ഹാഷ് ടാഗ് ഉപയോഗിച്ചു. ഈ പോസ്റ്റിന് 3000 റീട്വീറ്റുണ്ടായി. ഇതോടൊപ്പമുള്ള ബിജെപി നേതാവിന്റെ വീഡിയോ 40, 000 പേരാണ് കണ്ടത്. വ്യാജപ്രചരണങ്ങൾക്കായുള്ള ട്വിറ്റർ അകൗണ്ടുകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തെ ബിജെപിയും കോൺഗ്രസും തള്ളിക്കളഞ്ഞു. പാർട്ടി വളണ്ടിയേഴ്സിലൂടെയാണ് സോഷ്യൽ മീഡിയ ക്യാമ്ബെയിൻ നടത്തുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Eng­lish sum­ma­ry: Near­ly 18,000 Twit­ter accounts spread ‘fake news’ for BJP

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.