ഉടുമ്പന്‍ചോല താലൂക്ക് ഡിപ്പോടെ കീഴിലുള്ള എല്ലാ റേഷന്‍ കടകളിലേയ്ക്കുമുള്ള സൗജന്യ കിറ്റുവിതരണം രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കുന്നു. അന്ത്യോതത കാര്‍ഡുകാര്‍ക്ക് നല്കുവാനുള്ള 17 ഇന സാധന കിറ്റുകളുടെ വിതരണം എല്ലായിടത്തും പൂര്‍ത്തികരിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ മഞ്ഞനിറത്തിലുള്ള കാര്ഡുകാര്ക്കാര്ക്കുള്ള സാധന വിതരണം പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് അടുത്ത ഘട്ടം ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍ഗണന വിഭാഗത്തിന്റെ പിങ്ക് കാര്‍ഡിന്റെ ഉടമകള്‍ക്ക് വിതരണം ചെയ്യുവാനുള്ള കിറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞു. സണ്‍ഫ്ളവര്‍ ഓയില്‍, ഉപ്പ്, വെളിച്ചണ്ണ, ആട്ട, റവ, ചെറുപയര്‍, വന്‍പയര്‍, കടല, സാമ്പാര്‍പ്പരിപ്പ്, ഉഴുന്ന്, മല്ലി, സോപ്പ്, മുളക് പൊടി, തേയില, പഞ്ചസാര, കടുക്, ഉലുവ എന്നി സാധനങ്ങളാണ് ഈ കാര്‍ഡുകാര്‍ക്ക് ലഭിക്കുക.
താലൂക്ക് ഡിപ്പോയുടെ കീഴിലുള്ള ഒരു മുന്‍സിപ്പാലിറ്റിയിലും 18 ഗ്രാമപഞ്ചായത്തിലുമുള്ള കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണമാണ് റേഷന്‍ കടകള്‍ വഴി നടന്ന് വരുന്നത്. കട്ടപ്പന മുന്‍സിപ്പാലിറ്റി, പീരുമേട് താലൂക്കിലെ കുമളി, ഉപ്പുതറ എന്നി പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഇരട്ടയാര്‍, പാമ്പാടുംപാറ, കരുണാപുരം, വണ്ടന്മേട്, ചക്കുപള്ളം എന്നി പത്ത് പഞ്ചായത്തുകളിലും ഇടുക്കി താലൂക്കിലെ കാമാക്ഷി, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, വാത്തികുടി, മരിയാപുരം, കഞ്ഞിക്കുഴി എന്നി പഞ്ചായത്തുകളിലും മഞ്ഞകാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കീറ്റുവിതരണം പൂര്‍ത്തികരിച്ച് വരുന്നു. നെടുങ്കണ്ടം താലൂക്ക് ഡിപ്പോയുടെ കീഴില്‍ 1,18,480 കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ മഞ്ഞനിറത്തിലുള്ള അന്ത്യേതയാ കാര്‍ഡ് ഉടമകളായ 11,262 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ സാധനം ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ ലഭിച്ച 47,376 കുടുംബാംഗങ്ങള്‍ക്കുള്ള സാധനങ്ങളുടെ കിറ്റാണ് തയ്യാറായി വരുന്നത്.
അതിന്റെ വിതരണത്തിന് ശേഷം നീലക്കാര്‍ഡുകള്‍ ലഭിച്ച 33,912 കുടുംബങ്ങള്‍ക്കും വെള്ള കാര്‍ഡുകള്‍ ലഭിച്ച 25,404 ഉടമകള്‍ക്കും അടുത്ത രണ്ട് ഘട്ടത്തിലായി കിറ്റുകള്‍ ലഭിക്കുമെന്ന് നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോ മാനേജര്‍ ടിപി സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡില്‍ നിന്നാണ് സപ്ലൈകോ സാധനങ്ങള്‍ വാങ്ങുന്നത്. ലോക ഡൗണ്‍ കാലയളവില്‍ സാധനങ്ങള്‍ വടക്കേന്ത്യയില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്നതിന്റെ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവ വളരെ വേഗത്തില്‍ ഒഴിവാക്കി എത്തുന്ന സാധാനങ്ങള്‍ വേഗത്തില്‍ ജനങ്ങളുടെ കൈകളില്‍ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍ക്കാര്‍ മുന്‍കൈഎടുത്ത് നടത്തി വരുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സിപിഐയുടെയും യുവജന വിദ്യാര്‍ത്ഥി മഹിളാ സംഘടനകളുടെയും നേതൃത്വത്തില്‍ കിറ്റുകളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്ന് വരുന്നതായി സിപിഐ ഉടൂമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി.കെ സദാശിവന് പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.