Web Desk

നെടുങ്കണ്ടം:

May 14, 2020, 2:47 pm

ജില്ലയില്‍ ആദ്യമായി തെര്‍മ്മല്‍ സ്‌കനര്‍ സ്ഥാപിച്ച് നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസ്

Janayugom Online
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരന്‍ തെര്‍മ്മല്‍ സ്‌കാനറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

ശരീര ഉഷ്മാവ് പരിശോധിച്ച് ആളുകളെ ഓഫീസില്‍ പ്രവേശിപ്പിക്കുവാന്‍ തെര്‍മ്മല്‍ സ്‌കാനര്‍ സ്ഥാപിച്ച്് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചത്. തെര്‍മ്മല്‍ സ്‌കാനറില്‍ 37.4 ഡിഗ്രി സെന്റി ഗ്രേഡിന് മുകളില്‍ ശരീര ഊഷ്മാവ് കാണിച്ചാല്‍ സ്‌കാനറിന്റെ സ്‌ക്രീന്‍ പച്ചനിറത്തില്‍ നിന്നും ചുവപ്പായി മാറും. ഇങ്ങനെ ശരീരോഷ്്മാവില്‍ വിത്യാസം കാണുന്ന ആളുകളെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പറഞ്ഞയക്കും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തൊര്‍മ്മല്‍ സ്‌കാനര്‍ സ്ഥാപിക്കുണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് വാങ്ങിയിരിക്കുന്നത്. സ്‌കാനറിന്റെ ലഭ്യത കുറവാണ് ഇത്രയും താമസിക്കുവാന്‍ കാരണം. 4800 രൂപ വിലയ്ക്ക് വാങ്ങിയ തെര്‍മ്മല്‍ സ്‌കാനര്‍ ചാണ്ടിഗഢില്‍ നിന്നും വരുത്തുകയായിരുന്നു. തെര്‍മല്‍ സ്‌കാനിംഗില്‍ ശരീര ഉഷ്മാവ് കൂടുതലായി കാണിച്ചാല്‍ ഇയാള്‍ക്ക് കോറോണ വൈറസ് ഉണ്ടെന്നല്ലയും വൈറസ് ബാധ ഉണ്ടാകുവാനുള്ള സാധ്യതയേറെയാണെന്നുമാണെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയാണ് സ്‌കാനിംഗ് നടത്തുന്നവാനുള്ള ചുമതല. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജീഷ് മുതുകുന്നേല്‍, ഷിഹാബുദ്ദീന്‍, ശ്യാമള വിശ്വനാഥന്‍ തുടങ്ങിയവരും പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.