നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ചംഗ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ബുധനാഴ്ച രാത്രി 12.30 ന് പരിക്കു പറ്റിയ ആളേയും കൊണ്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയ അഞ്ചു പേരടങ്ങിയ സംഘം അക്രമം നടത്തുകയായിരുന്നു . അരുവിക്കര വില്ലേജിൽ കരകുളം അയണിക്കാട് മൈലാടുംപാറ അഖിലാ ഭവനില്‍ അനന്തു ( 24), അരുവിക്കര നെട്ടയം കാച്ചാണി ഊന്നന്‍പാറ വാഴവിള വീട്ടില്‍ സുധീഷ് (22), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി ബിനീഷ് ( 21) നെട്ടയംകാച്ചാണി ഊന്നന്‍പാറ വാഴവിള വീട്ടില്‍ അനീഷ്( 24),എന്നിവരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് . കാച്ചാണി സ്വദേശിയായ അജിത്തിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് നാലുപേരെ പിടികൂടുകയും ചെയ്തു . നെടുമങ്ങാട് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.