June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ് പൊലീസുകാർ കൂടി അറസ്റ്റിൽ

By Janayugom Webdesk
February 18, 2020

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ആറു പൊലീസുകാരെ കൂടി സിബിഐ അറസ്റ്റുചെയ്തു. എഎസ്ഐ റെജിമോൻ, പൊലീസ് ഡ്രൈവർമാരായ നിയാസ്, സജീവ് ആന്‍റണി, ഹോം ഗാർഡ് കെ.എം.ജെയിംസ്, സിപിഒ ജിതിൻ കെ. ജോർജ്, എഎസ്ഐ റോയ് പി. വർഗീസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ അഡിഷണൽ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ആവശ്യത്തിൽ നാളെ വാദം കേ‌ൾക്കും.

ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നു കേസിലെ മുഖ്യപ്രതി എസ്ഐ സാബുവിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ചൊവ്വാഴ്ചത്തെ അറസ്റ്റ്. കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും. കേസിൽ ഉന്നതോദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ സാബു വ്യക്തമാക്കിയിരുന്നു.

അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സി.ബി.ഐയുടെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് എസ്ഐ സാബുവിന്‍റെ മുൻകൂർ ജാമ്യം മാത്രമാണ് സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയത്. മറ്റു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കോടതികളെ സമീപിക്കാൻ സിബിഐ ഒരുങ്ങുകയായിരുന്നു. സാബുവിന്‍റെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ മറ്റുപ്രതികളുടെ കാര്യം കൂടി പരാമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ അറസ്റ്റ്.

Eng­lish Sum­ma­ry: Nedumkan­dam cus­tody death- six police offi­cers arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.