നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ വിധവാ സൗഹൃദ പഞ്ചായത്ത്‌

Web Desk
Posted on June 01, 2019, 5:32 pm

നെടുങ്കണ്ടം: സ്ത്രീ സംരക്ഷണം മൗലിക കര്‍ത്തവ്യമെന്നു ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി. നെടുങ്കണ്ടം പഞ്ചായത്ത് വിധവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളില്‍ കാലോചിതമായ മാറ്റം ഉണ്ടാകണം. ഇതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റി സൗഹൃദ പരമായ കാര്യങ്ങള്‍ നടപ്പിലാക്കാന്നുണ്ടെന്നും വിധവകളുടെ അവകാശം ചോദ്യം ചെയ്താല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

നെടുങ്കണ്ടം പഞ്ചായത്തിലെ 2200 വിധവകളുടെ വിവരങ്ങള്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ശേഖരിച്ച ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി, സാമൂഹിക ക്ഷേമ വകുപ്പ്, കുടുംബശ്രീ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചാണു വിധവകളായ അമ്മമാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാത്ത വിധവകള്‍ക്ക് അത് നേടി കൊടുക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അദാലത്തും നടത്തി.

കട്ടപ്പന കുടുംബ കോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, സബ് ജഡ്ജി ദിനേശ് എം പിള്ള, പി കെ അരവിന്ദ ബാബു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, സേനാപതി വേണു, എസ് എന്‍ ശശികുമാര്‍, പി കെ സൗദാമിനി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. വിധവകള്‍ക്കായി മെഡിക്കല്‍ ക്യാമ്പും തൊഴില്‍ബാങ്കിംഗ് രംഗത്ത് വിധവകളെ സഹായിക്കുന്നതിനുള്ള ക്യാമ്പും നടത്തി.

You May Also Like This: