Web Desk

നെടുങ്കണ്ടം:  

December 03, 2020, 7:38 pm

പ്രവര്‍ത്തക്ഷമമല്ലാത്ത സിസിടിവി, ക്യാമറകളും, മുന്നറിയിപ്പ് അലാറവുമുള്ള പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി നെടുങ്കണ്ടം പൊലീസ്

Janayugom Online

പ്രവര്‍ത്തിക്കാത്ത സിസിടിവി, ക്യാമറകളും, മുന്നറിയിപ്പ് അലാറവും പ്രവര്‍ത്തക്ഷമമല്ലാത്ത നെടുങ്കണ്ടം പൊലീസ് പരിധിയിലുള്ള പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങി നെടുങ്കണ്ടം പൊലീസ്. ഇവയുടെ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന ഉടനടി നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. തൂക്കുപാലത്തെ കൊശമറ്റം ഫിനാന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ ശ്രമത്തിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞ ഒരു മാസമായി ക്യാമറകളും അലാറവും പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് കണ്ടെത്തിരുന്നു.  ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം ഉണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേയ്ക്ക് പൊലീസ് തിരിഞ്ഞത്.

ധനകാര്യ സ്ഥാപനത്തിന് സമീപത്തെ കടകളിലെ സി.സി.ടി.വി.ക്യാമറകളില്‍ നിന്നാണ് പോലീസിന് രണ്ട് മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.  സ്ഥാപനത്തിലെ സിസിടിവി.കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മോഷ്ടക്കാളുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാകുമായിരുന്നുവെന്നും മുന്നറിയിപ്പ് അലാറം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകടക്കുന്നതും ഒഴിവാക്കാമായിരുന്നും പൊലീസ് പറഞ്ഞു. കാമറകളും അലാറവും പ്രവര്‍ത്തിപ്പിച്ചതിന് ശേഷം ധനകാര്യ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്ഥാപനം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.  മോഷ്ടാക്കളെ പിടിക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്‌ക്വഡുകള്‍ രൂപികരിച്ചു. പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് പേര് അടങ്ങുന്ന ഒരു സംഘത്തില്‍ ഉള്ളത്. ഇവരുടെ നേത്യത്വത്തിലുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.  . കമ്പംമെട്ട് ചെക്കുപോസ്റ്റിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

ENGLISH SUMMARY:Nedumkandam police take action against mon­ey laun­der­ing com­pa­nies with inac­tive CCTV
You may also like this video